തങ്കുവിനു വിവാഹം, സന്തോഷവാർത്ത പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട റീലിറ്റി ഷോ ആണ് സ്റ്റാർ മാജിക്ക്. പരിപാടിയിലെ മത്സരാര്ഥികള്ക്കും നിരവധി ആരാധകർ ആണ് ഉള്ളത്. ഒരു പക്ഷെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ വന്നതിനു ശേഷമാണ് പല താരങ്ങളും പ്രേഷകരുടെ പ്രിയങ്കരർ ആയി മാറിയത്. പരുപാടിയിൽ പങ്കെടുക്കാൻ തുടങ്ങിയതിനു ശേഷമാണ് തങ്കച്ചൻ എന്ന കലാകാരന് ആരാധകർകൂടിയത് . ഒരു പക്ഷെ തങ്കച്ചൻ ഉള്ളത് കൊണ്ട് ആണെന്ന് തന്നെ പറയാം പരിപാടിക്ക് ഇത്രയും സ്വീകാര്യതലഭിച്ചിരുന്നത്. മുൻപും തങ്കച്ചൻ എന്ന കലാകാരൻ മിനിസ്‌ക്രീനിൽ സജീവമായിരുന്നെങ്കിലും താരത്തിന് ഏറെ ആരാധകരെ ലഭിച്ചത് സ്റ്റാർ മാജിക്കിൽ മത്സരിക്കാൻ എത്തിയതിനു ശേഷമാണു. വിവാഹപ്രായം കഴിഞ്ഞിട്ടും താരം വിവാഹിതൻ ആകാതിരുന്നതിന്റെ പേരിൽ പരുപാടിയിൽ തന്നെ പലപ്പോഴും താരത്തെ മറ്റു താരങ്ങൾ കളിയാക്കിയിരുന്നു. ഒപ്പം പരിപാടിയിലെ മത്സരാർത്ഥിയായ അനുമോളും തങ്കച്ചനും തമ്മിൽ പ്രണയത്തിൽ ആണെന്നും മത്സരാർത്ഥികൾ തമാശയ്ക്ക് പറയുമായിരുന്നു.

എന്നാൽ ഇപ്പോൾ തങ്കച്ചൻ വിവാഹിതൻ ആകാൻ പോകുന്ന കാര്യം ആണ് പരിപാടിയുടെ അവതാരിക ആയ ലക്ഷ്മി നക്ഷത്ര പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. തങ്കച്ചൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ തനിക്ക് അറിയാമെന്നും തങ്കു വീഡിയോ കോളിൽ കൂടി തന്നെ കുട്ടിയുമായി പരിചയപ്പെടുത്തിയിരുന്നു എന്നും വിവാഹം ഉടൻ തന്നെ കാണുമെന്നും ആണ്  തന്റെ യൂട്യൂബ് ചാനലിൽ കൂടി ലക്ഷ്മി നക്ഷത്ര ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് തങ്കുവിന്റെ വിവാഹത്തെ കുറിച്ച് ചോദ്യങ്ങളുമായി എത്തിയത്. എന്നാൽ വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ലക്ഷ്മി പറഞ്ഞിട്ടില്ല. ഇതോടെ താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുകയാണ് ആരാധകരും.

തങ്കു വിനെക്കുറിച്ചുള്ള മൂന്നു പാർട്ടും വളരെ നന്നായിരുന്നു എന്റെ അയൽക്കാരനായ തങ്കു ഒരു ചെറിയ കലാകാരനല്ല ഒരു വലിയ പാചകക്കാരനും കൂടി ആണെന്ന് മനസിലായില്ലെ. പുതിയതായി വരുന്ന കുട്ടിയക്ക് പാചകം അറിയില്ലെങ്കിലും നന്നായിരുചിയുള്ള ഭക്ഷണം കഴിക്കാം. വ്യത്യസ്തമായ മറ്റൊരു എപ്പിസോഡിനായി കാത്തിരിക്കുന്നു, തങ്കച്ചൻ ചേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് മനസിന്‌ വിഷമം വരുബോൾ നിങ്ങളുടെ കോമഡി കാണും.. നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു, തങ്കു ചേട്ടന്റെ കല്ല്യാണത്തിന് കട്ട വെയ്റ്റിങ്, തങ്കു ചേട്ടൻ നിങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു  തുടങ്ങി നിരവധി കമെന്റുകൾ ആണ് ലക്ഷ്മി പങ്കുവെച്ച വീഡിയോയ്ക്ക് ലഭിക്കുന്നത്.