സ്റ്റാർ മാജിക്കിൽ നിന്ന് വിട്ട് നിൽക്കുന്നതിന്റെ കാരണം പറഞ്ഞു തങ്കു

തങ്കച്ചൻ വിഥുരയെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ കുറവാണ്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട റീലിറ്റി ഷോ ആണ് സ്റ്റാർ മാജിക്ക്. പരിപാടിയിലെ മത്സരാര്ഥികള്ക്കും നിരവധി ആരാധകർ ആണ് ഉള്ളത്. ഒരു പക്ഷെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ വന്നതിനു ശേഷമാണ് പല താരങ്ങളും പ്രേഷകരുടെ പ്രിയങ്കരർ ആയി മാറിയത്. പരുപാടിയിൽ പങ്കെടുക്കാൻ തുടങ്ങിയതിനു ശേഷമാണ് തങ്കച്ചൻ എന്ന കലാകാരന് ആരാധകർകൂടിയത് . ഒരു പക്ഷെ തങ്കച്ചൻ ഉള്ളത് കൊണ്ട് ആണെന്ന് തന്നെ പറയാം പരിപാടിക്ക് ഇത്രയും സ്വീകാര്യതലഭിച്ചിരുന്നത്. മുൻപും തങ്കച്ചൻ എന്ന കലാകാരൻ മിനിസ്‌ക്രീനിൽ സജീവമായിരുന്നെങ്കിലും താരത്തിന് ഏറെ ആരാധകരെ ലഭിച്ചത് സ്റ്റാർ മാജിക്കിൽ മത്സരിക്കാൻ എത്തിയതിനു ശേഷമാണു. വിവാഹപ്രായം കഴിഞ്ഞിട്ടും താരം വിവാഹിതൻ ആകാതിരുന്നതിന്റെ പേരിൽ പരുപാടിയിൽ തന്നെ പലപ്പോഴും താരത്തെ മറ്റു താരങ്ങൾ കളിയാക്കിയിരുന്നു. ഒപ്പം പരിപാടിയിലെ മത്സരാർത്ഥിയായ അനുമോളും തങ്കച്ചനും തമ്മിൽ പ്രണയത്തിൽ ആണെന്നും മത്സരാർത്ഥികൾ തമാശയ്ക്ക് പറയുമായിരുന്നു. എന്നാൽ തങ്കച്ചൻ ഉടൻ വിവാഹിതനാകും എന്ന വാർത്തയും പുറത്ത് വന്നിരുന്നു.

എന്നാൽ  കുറച്ച് എപ്പിസോഡുകൾ ആയി തങ്കച്ചൻ സ്റ്റാർ മാജിക്കിൽ എത്തുന്നില്ലായിരുന്നു.  അത് കൊണ്ട് തന്നെ തങ്കച്ചനെ കാണാത്ത നിരാശയിൽ ആയിരുന്നു പ്രേക്ഷകരും. തുടർച്ചയായി തങ്കച്ചനെ കാണാതായപ്പോൾ തങ്കു ഇനി സ്റ്റാർ മാജിക്കിൽ എത്തില്ലേ എന്ന സംശയം പ്രേക്ഷകരും ചോദിക്കാൻ തുടങ്ങി. തങ്കു ഇനി സ്റ്റാർ മാജിക്കിൽ പങ്കെടുക്കില്ല എന്ന നിരാശയിൽ ആയിരുന്നു പ്രേക്ഷകരും. എന്നാൽ താൻ എന്തുകൊണ്ടാണ് സ്റ്റാർ മാജിക്കിൽ എത്താത്തത് എന്നതിന്റെ കാരണം തുറന്ന് പറയുകയാണ് തങ്കച്ചൻഇപ്പോൾ . താൻ നായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുകയാണെന്നും അതിനാൽ ആണ് സ്റ്റാർ മാജിക്കിൽ കുറച്ച് എപ്പിസോഡുകൾ മിസ് ആയത് എന്നുമാണ് തങ്കച്ചൻ പറയുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് തങ്കച്ചൻ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. തങ്കുവിന്റെ വാക്കുകൾ ഇങ്നെ, മലയാള സിനിമയിലേക്കുള്ള എന്റെ ആദ്യ നായക പരിവേഷം ഷാനു സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന മാരുതന്‍ എന്ന് സിനിമയിലൂടെ, എല്ലാവരുടെയും ഇതുവരെയും ഉണ്ടായിരുന്ന സ്‌നേഹവും സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടൈറ്റില്‍ ഇവിടെ അനൗണ്‍സ് ചെയ്യുന്നു, ഫസ്റ്റ്‌സുക്ക് പോസ്റ്റര്‍ ഉടന്‍ തന്നെ പുറത്തിറങ്ങുന്നതായിരിക്കും എന്നുമാണ് തങ്കു കുറിച്ചത്. ഇതോടെ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും.