മമ്മൂക്കയെ അന്ന് ഞാൻ തെറി വിളിച്ചേനെ, അന്ന് സംഭവിച്ചത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ കലാകാരൻ ആണ് തങ്കച്ചൻ വിതുര. ഒരു പക്ഷെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ വന്നതിനു ശേഷമാണ് പല താരങ്ങളും പ്രേഷകരുടെ പ്രിയങ്കരർ ആയി മാറിയത്. പരുപാടിയിൽ പങ്കെടുക്കാൻ തുടങ്ങിയതിനു ശേഷമാണ് തങ്കച്ചൻ എന്ന കലാകാരന് ആരാധകർകൂടിയത് . ഒരു പക്ഷെ തങ്കച്ചൻ ഉള്ളത് കൊണ്ട് ആണെന്ന് തന്നെ പറയാം പരിപാടിക്ക് ഇത്രയും സ്വീകാര്യതലഭിച്ചിരുന്നത്. മുൻപും തങ്കച്ചൻ എന്ന കലാകാരൻ മിനിസ്‌ക്രീനിൽ സജീവമായിരുന്നെങ്കിലും താരത്തിന് ഏറെ ആരാധകരെ ലഭിച്ചത് സ്റ്റാർ മാജിക്കിൽ മത്സരിക്കാൻ എത്തിയതിനു ശേഷമാണു. വിവാഹപ്രായം കഴിഞ്ഞിട്ടും താരം വിവാഹിതൻ ആകാതിരുന്നതിന്റെ പേരിൽ പരുപാടിയിൽ തന്നെ പലപ്പോഴും താരത്തെ മറ്റു താരങ്ങൾ കളിയാക്കിയിരുന്നു. ഒപ്പം പരിപാടിയിലെ മത്സരാർത്ഥിയായ അനുമോളും തങ്കച്ചനും തമ്മിൽ പ്രണയത്തിൽ ആണെന്നും മത്സരാർത്ഥികൾ തമാശയ്ക്ക് പറയുമായിരുന്നു. എന്നാൽ തങ്കച്ചൻ ഉടൻ വിവാഹിതനാകും എന്ന വാർത്തയും പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ പറയാം നേടാം എന്ന ടെലിവിഷൻ പരുപാടിയിൽ പങ്കെടുത്തപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു സംഭവം പരുപാടിയിൽ വെച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് തങ്കച്ചൻ. തങ്കച്ചന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ എനിക്ക് ഒരു ഫോൺ കോൾ വന്നു. റിഹേഴ്സൽ ഒക്കെ കഴിഞ്ഞു വെളുപ്പിനെ ആയിരുന്നു അന്ന് ഞാൻ ഉറങ്ങാൻ കിടന്നത്. കുറച്ച് നേരമായി ഫോൺ ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് ഞാൻ ഫോൺ എടുത്തപ്പോൾ മമ്മൂക്കയുടെ കൂടെ ഉള്ള സോഹൻലാൽ ചേട്ടൻ ആയിരുന്നു ഫോണിന്റെ മറു തലയ്ക്കൽ. എന്നെ കുറച്ച് നേരമായി മമ്മൂക്ക വിളിക്കുന്നു എന്നും എന്നാൽ ഞാൻ ഫോൺ എടുക്കാത്തത് കൊണ്ടാണ് താൻ വിളിച്ചത് എന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് ഫോൺ ഞാൻ മമ്മൂക്കയ്ക് കൊടുക്കാം എന്നും പറഞ്ഞു. സാധാരണ എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ട്, അവൻ മിമിക്രി കലാകാരൻ ആണ്. അവൻ ഇടയ്ക്ക് എന്നെ വിളിച്ച് മമ്മൂട്ടി ആണെന്നും ടിനി ടോം ആണെന്നും ഒക്കെ പറഞ്ഞു അവരുടെ ശബ്ദത്തിൽ വിളിച്ച് പറ്റിക്കാറുണ്ട്.

ഈ ഫോണും അങ്ങനെ തന്നെ ആണെന്നാണ് ഞാൻ കരുതിയത്. സോഹൻലാൽ ചേട്ടൻ ഫോൺ മമ്മൂട്ടിയുടെ കയ്യിൽ കൊടുത്തപ്പോൾ മമ്മൂക്ക സംസാരിക്കാൻ തുടങ്ങി. എന്താണ് ഫോൺ വിളിച്ചിട്ട് എടുക്കാഞ്ഞത് എന്നും ഇത് എന്റെ നമ്പർ തന്നെ അല്ലെ എന്നുമൊക്കെ തിരക്കി. ഞാൻ അപ്പോഴും ഉറക്ക പിച്ചയിൽ വിചാരിക്കുന്നത് അത് എന്റെ കൂട്ടുകാരൻ എന്നെ വിളിച്ച് പറ്റിക്കുന്നത് ആണെന്നാണ്. എന്റെ ഭാഗ്യത്തിന് ആണ് ആ സമയത്ത് എന്റെ വായിൽ തെറി ഒന്നും വരാതിരുന്നത്. അല്ലെങ്കിൽ ഞാൻ മമ്മൂക്കയെ തെറി വിളിച്ചേനെ എന്നും ഒരു സിനിമയിൽ അവസരം തരാൻ വേണ്ടി ആണ് മമ്മൂക്ക അന്ന് വിളിച്ചത് എന്നും തങ്കച്ചൻ പറഞ്ഞു.