ബിഗ് ബോസ്സിൽ ഈ തവണ മത്സരിക്കാൻ ഉണ്ടാകുമോ, തങ്കു പറയുന്നു

തങ്കച്ചൻ വിതുരയെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ കുറവാണ്. ഒരു പക്ഷെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ വന്നതിനു ശേഷമാണ് പല താരങ്ങളും പ്രേഷകരുടെ പ്രിയങ്കരർ ആയി മാറിയത്. പരുപാടിയിൽ പങ്കെടുക്കാൻ തുടങ്ങിയതിനു ശേഷമാണ് തങ്കച്ചൻ എന്ന കലാകാരന് ആരാധകർകൂടിയത് . ഒരു പക്ഷെ തങ്കച്ചൻ ഉള്ളത് കൊണ്ട് ആണെന്ന് തന്നെ പറയാം പരിപാടിക്ക് ഇത്രയും സ്വീകാര്യതലഭിച്ചിരുന്നത്. മുൻപും തങ്കച്ചൻ എന്ന കലാകാരൻ മിനിസ്‌ക്രീനിൽ സജീവമായിരുന്നെങ്കിലും താരത്തിന് ഏറെ ആരാധകരെ ലഭിച്ചത് സ്റ്റാർ മാജിക്കിൽ മത്സരിക്കാൻ എത്തിയതിനു ശേഷമാണു. വിവാഹപ്രായം കഴിഞ്ഞിട്ടും താരം വിവാഹിതൻ ആകാതിരുന്നതിന്റെ പേരിൽ പരുപാടിയിൽ തന്നെ പലപ്പോഴും താരത്തെ മറ്റു താരങ്ങൾ കളിയാക്കിയിരുന്നു. ഒപ്പം പരിപാടിയിലെ മത്സരാർത്ഥിയായ അനുമോളും തങ്കച്ചനും തമ്മിൽ പ്രണയത്തിൽ ആണെന്നും മത്സരാർത്ഥികൾ തമാശയ്ക്ക് പറയുമായിരുന്നു. എന്നാൽ തങ്കച്ചൻ ഉടൻ വിവാഹിതനാകും എന്ന വാർത്തയും പുറത്ത് വന്നിരുന്നു. എന്നാൽ താരം ഇത് വരെ വിവാഹിതൻ ആയിട്ടില്ല.

ഇപ്പോഴിതാ തങ്കുവിനെ കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്തയും അതിനു താരത്തിന്റെ പ്രതികരണവും ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ഈ തവണ ബിഗ് ബോസ് മലയാളം ഷോയുടെ ഭാഗമായി വരുന്ന താരങ്ങൾ ആരൊക്കെ എന്ന ചർച്ചകൾ ചൂടുപിടിച്ച്നടക്കുകയാണ്. പല താരങ്ങളുടെ പേരും ആരാധകർ പറയുന്നുണ്ട്. അതിൽ പ്രധാനമായും വന്ന പേര് തങ്കച്ചൻ വിതുരയുടേത് ആണ്. തങ്കച്ചൻ ബിഗ് ബോസ്സിന്റെ ഭാഗമാകുന്നു എന്ന തരത്തിലെ വാർത്തകളും വലിയ രീതിയിൽ പ്രചരിക്കുകയാണ്‌. കഴിഞ്ഞ വര്ഷവും ഇത്തരത്തിൽ ബിഗ് ബോസ്സിന്റെ ഭാഗമാകുന്നു എന്ന് തരത്തിൽ തങ്കുവിന്റെ പേര് പ്രചരിച്ചിരുന്നു. എന്നാൽ അത് വ്യാജമായിരുന്നു. ഈ തവണയും ഇത്തരത്തിൽ തങ്കുവിന്റെ പേരിൽ വ്യാജവാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തങ്കച്ചൻ.

തങ്കച്ചന്റെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ വര്ഷം മുതൽ ബിഗ് ബോസ് ഷോയുടെ പ്രഖ്യാപനം വരുന്നത് മുതല്‍ തന്നെ മത്സരാര്‍ത്ഥികളുടെ പേര് വരുന്നതിനൊപ്പം എന്റെ പേരും വന്നുകൊണ്ടിരിക്കുകയാണ്.  ആദ്യമൊക്കെ ഞാന്‍ അതിനെ കാര്യമായി എടുത്തിരുന്നില്ല. ഒരു പക്ഷെ ബിഗ് ബോസ് ടീമും എന്നെക്കുറിച്ച് ഓർത്തിട്ടുണ്ടാകില്ല എന്നതാണ് സത്യം. പക്ഷെ ഇത്തവണ അത് എന്റെ കരിയറിനെ തന്നെ ബാധിച്ചു തുടങ്ങി. ഒരുപാട് ആളുകൾ എന്നെ വിളിച്ച് ഇത് സത്യമാണോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ വ്യാജ വാർത്തകൾ കാരണം ചിലർ ഞാൻ ചെയ്യേണ്ടിയിരുന്ന പരിപാടികൾ പോലും ക്യാൻസൽ ചെയ്തിരിക്കുകയാണ്. അത് കൊണ്ട് പ്രചരിക്കുന്ന വാർത്തകൾ ഒക്കെ വ്യാജമാണ് എന്നേ എനിക്ക് പറയാൻ ഉള്ളു എന്നും ആരും ഇനിയും ഇത്തരം വാർത്തകൾ വിശ്വസിക്കരുത് എന്നും തങ്കച്ചൻ പറഞ്ഞു.

Leave a Comment