സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പല ബാലതാരങ്ങളും വർഷങ്ങൾ കഴിഞ്ഞ് അഭിനയരംഗത്തേക്ക് വീണ്ടും വന്നത് കണ്ടിട്ടുണ്ട്. ഞെട്ടിച്ച പ്രകടനം കാഴ്ച വെച്ച ഒരു ബാല താരം ആലിബാബയും ആറരകള്ളന്മാറും എന്നാ ചിത്രത്തിൽ ഉണ്ട്. ലുട്ടാപ്പി. കിടിലൻ കൗണ്ടറുകൾ പറയുന്ന ലുട്ടാപ്പിയെ പടം കണ്ടവർ മറക്കാൻ വഴിയില്ല.
ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യർ ആയ കല്പന, ജഗതി ഇവരുടെ മുന്നിൽ ഒട്ടും പതറാതെ ആ വേഷം ആ കൊച്ചു അന്ന് ചെയ്തിരുന്നു. ഇപ്പോൾ ഈ നടൻ എവിടെയാണ്. അറിയുന്നവർ തീർർച്ചയായും വിവരം പങ്ക് വെയ്ക്കണേ. കിടിലൻ പടം ആണ് ഇത് എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്.
ഞാൻ സൽപ്പേര് രാമൻകുട്ടി’യിൽ ഉണ്ട് സ്കൂൾ വിദ്യാർത്ഥി ആയിട്ട്, ലുട്ടാപ്പിക്കു പരിപ്പുവട വാങ്ങാൻ വച്ച കാശ് എന്ന് പറഞ്ഞു അമ്പിളി ചേട്ടൻ മണിച്ചേട്ടനു ക്യാഷ് കൊടുക്കുന്ന ഒരു സീൻ ഉണ്ട്, സൽപ്പേര് രാമൻകുട്ടിയിൽ ഉണ്ടായിരുന്നു.അതിൽ അത്ര ശ്രദ്ധിക്കപ്പെടുന്ന റോളിലൊന്നും ആയിരുന്നില്ല, കുസൃതി എന്നൊരു പടത്തിലും ഒണ്ട്. പടം അടപടലം പൊട്ടിയ കൊണ്ട് പിന്നെ കണ്ടിട്ടില്ല.
തേജസ് രാമകൃഷ്ണൻ എന്നാണ് ആ പയ്യന്റെ പേര്, ഈ സിനിമയിൽ ഈ കുട്ടി ഒരു രക്ഷയും ഇല്ലാത്ത പ്രകടനം ആണ് കാഴ്ച വെച്ചത്, ഇത് തേജസ് രാമകൃഷ്ണൻ എന്ന കലാകാരൻ ആണ്. സൽപ്പേര് രാമൻകുട്ടിയിലും ഈ പയ്യൻ ചെറിയ ഒരു വേഷത്തിൽ എത്തി എങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു സോഷ്യൽ മീഡിയയിൽ ആരാധകരിൽ നിന്ന് വരുന്നത്.