പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ക്രോണിക്ക് ബാച്ച്ലർ. മാമ്മൂട്ടി നായകനായ ചിത്രത്തിൽ മുകേഷ്, ഹരിശ്രീ അശോകൻ, ഇന്നസെന്റ് , ജനാർദ്ദനൻ, ഭാവന, കെ പി എ സി ലളിത, രംഭ, ഇന്ദ്രജിത്, ബിജു മേനോൻ, ഇന്ദ്രജ തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഹാസ്യത്തിന് പ്രാധന്യം നൽകി ഒരുക്കിയ കുടുംബ ചിത്രത്തിന് തിയേറ്ററിൽ മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു.
ചിത്രത്തിലെ മുകേഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പരുതി വരെ മുകേഷ് അവതരിപ്പിച്ച ശ്രീകുമാർ എന്ന കഥാപാത്രം ആണ് സിനിമയുടെ കഥ മുന്നോട്ട് കൊണ്ട് പോകുന്നത്. അതിൽ ഭാവനയുടെ കഥാപാത്രമായ സന്ധ്യയോട് പ്രണയം തോന്നുന്ന ശ്രീകുമാർ ഒരു ഗാനം സ്വപ്നം കാണുന്നുണ്ട്. എന്നാൽ ഈ ഗാന രംഗത്തിൽ സംഭവിച്ച ഒരു പിഴവിനെ കുറിച്ചാണ് ഇപ്പോൾ ഒരു ആരാധകൻ തനറെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.
സിനി ഫൈൽ ഗ്രൂപ്പിൽ ആണ് സുബിത അരുൺ എന്ന ആരാധിക ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നായകന്റെ സങ്കൽപ്പത്തിൽ നായിക ഇങ്ങനെ പുട്ടുണ്ടാക്കിയാൽ ആവി അടിച്ചു കൈ പൊള്ളില്ലായിരിക്കും അല്ലേ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഈ രംഗത്തിൽ നിന്നുള്ള ചിത്രങ്ങളും ആരാധിക പങ്കുവെച്ചിരിക്കുന്നുണ്ട്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്.
ഈ പടത്തിൽ മൊത്തം പുട്ട് ഉണ്ടാക്കുന്നത് ഇങ്ങനെ ആണ്. ഹരിശ്രീ അശോകൻ ചില്ല് ഇടാതെ ഉണ്ടാക്കുന്നതും ഇങ്ങനെയാണ്, ഇത് മുകേഷ് സ്വപ്നം കാണുന്നതല്ലേ? മുകേഷിന് സത്യത്തിൽ പുട്ടുണ്ടാക്കാൻ അറിയില്ല. സൊ കണ്ട സ്വപ്നത്തിൽ ആ ഒരു അറിവില്ലായ്മ കടന്നു വന്നു. സിംപിൾ, ഈ പടത്തിലെ പാട്ടുകളൊക്കെ സെറ്റ് ആണ്, ഒരേ വൈബിൽ, അത് പോലെ നല്ല കിടിലൻ സ്റ്റെപ്പ് കളും, നായകൻ എന്ത് പറയുന്നോ അത് മാത്രം അനുസരിക്കുക അതാണ് നായികയുടെ പണി.
ഈ പടത്തിൽ കാണിക്കുന്ന പോലെ ആരും പുട്ട് ഉണ്ടാക്കില്ല. പുട്ട് കുറ്റിയിൽ അരിപ്പൊടി നിറച്ച ശേഷം മാത്രമേ അത് കുടത്തിനു മുകളിൽ വയ്ക്കൂ. ചില്ലിടാൻ മറന്നു പോയി എന്ന കോമഡിക്ക് വേണ്ടിയായിരിക്കും ഇങ്ങനെ പൊടി ഇട്ടത്, എൻ്റെ വീട്ടിൽ അധികവും ചിരട്ടപ്പുട്ടാണ് ഉണ്ടാക്കാറ്. അതിൽ ആദ്യം പുട്ടുപൊടി അച്ചിൽ വെച്ചിട്ടെ കലത്തിനു മീതെ വെക്കാറുള്ളൂ. കുറ്റിപ്പുട്ട് ആയാലും അങ്ങനെ ചെയ്യാറുള്ളൂ. പിന്നെ നീരാവി കൊണ്ടുള്ള പൊള്ളൽ ഗുരുതരം തന്നെയാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.