നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, അവതാരിക അങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. സ്വാസികയുടെ വ്ലോഗുകളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുകയാണ് താരം. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർഥ പേര്.
സ്വാസിക ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ്. ഏറ്റവുമൊടുവില്‍ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് നടി. കുറച്ചധികം ഗ്ലാമറസായിട്ടുള്ള റോളാണ് ചിത്രത്തില്‍ സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലറും പാട്ടുകളുമൊക്കെ പുറത്ത് വന്ന സമയത്ത് സിനിമയെ കുറിച്ച് വിമര്‍ശനം വന്നിരുന്നു. ഇതൊക്കെ ആദ്യം തന്നെയും പേടിപ്പിച്ചു എന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ താരത്തിനെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, സ്വാസിക നല്ല മലയാളിത്തമുള്ള പെണ്ണ് വിപ്ലവകാരി..
ഇങ്ങനെ വിളിക്കാൻ കാരണമുണ്ട് യെസ്മ സീരിസിൽ എല്ലാം തുറന്ന് കാണിച്ച് അഭിനയിച്ച ശേഷം അതിലെ അഭിനേതാക്കൾ പരാതി കൊടുക്കുന്നത് നാം കണ്ടതാണ് … അവിടെയാണ് സ്വാസിക വ്യത്യസ്തയാവുന്നത് വിപ്ലവകാരിയാകുന്നത് .താൻ കഥ കേട്ട് സ്വയം തിരഞ്ഞെടുത്തതാണ് ചതുരം എന്ന് തുറന്ന് പറഞ്ഞ് ഇത്തരം വേഷങ്ങൾ ചെയ്യാൻ പുതിയ നായികമാർക്ക് ഒരു പ്രചോദനമാവുകയാണ് താരം പണ്ട് ജയഭാരതിയുടെ രതി നിർവേദം ഒളിഞ്ഞിരുന്ന് കണ്ട പ്രേക്ഷകരെല്ലാം ശ്വേത മേനോൻ്റെ രതിനിർവേദം തിയറ്ററിൽ പോയി കണ്ട് അപ്ഡേറ്റഡായതാണ് … ഇത്തരം ഴോണറുകളിൽ ഉള്ള ഫിലീമുകൾ കാണുന്ന എന്നെ പോലെ ഉള്ള പ്രേക്ഷകർക്കുള്ള വിരുന്നും പ്രതീക്ഷയുമാണ് “ചതുരം ” അതിലെ നായികയാണ് സ്വാസിക എന്നാണ് പോസ്റ്റിൽ പറയുന്നത്.