ചുമന്ന സാരിയിൽ സർവ്വാഭരണ വിഭൂഷിതയായി സ്വാസിക

സീത എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സ്വാസിക. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമാണെങ്കിലും സീത എന്ന പരമ്പരയിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. സീതയിലെ സ്വാസികയുടെ പ്രകടനത്തിന് ആരാധകർ ഏറെയാണ്. മിനിസ്ക്രീനിലേത് പോലെ തന്നെ ബിഗ് സ്ക്രീനിലും സജീവമാണ് താരം. നല്ല ഒരു അഭിനേത്രി ആയ താരം ഒരു മികച്ച നർത്തകി കൂടി ആണെന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്. സീതയിലെ സ്വാസികയും ഷാനവാസും തമ്മിലുള്ള കെമിസ്ട്രി വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. സീത സീരിയൽ അവസാനിച്ചപ്പോൾ ആരാധകരും നിരാശർ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മിനിസ്‌ക്രീനിൽ മാത്രമല്ല, ഇപ്പോൾ ബിഗ് സ്ക്രീനിലും താരം സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ആറാട്ട് എന്ന മോഹൻലാൽ ചിത്രം ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ സ്വാസികയുടേതായി പുറത്ത് വരുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുമന്ന പട്ടു സാരി ഉടുത്ത് സർവ്വാഭരണ വിഭൂഷതയായി നിൽക്കുന്ന സ്വാസികയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സ്വാസികയുടെ വിവാഹം ആണോ എന്നും ഏതെങ്കിലും ഫോട്ടോഷൂട്ട് ആണോ എന്നുമൊക്കെ ഉള്ള ചോദ്യങ്ങൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ ആരാധകരുടെ സംശയത്തിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. നാരി പൂജയുടെ ഭാഗമായി അണിഞ്ഞൊരുങ്ങിയ സ്വാസികയുടെ ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. നാരി പൂജയിൽ പങ്കെടുക്കുന്ന സ്ത്രീകൾ സർവ്വാഭരണ വിഭൂഷകയായി ഒരുങ്ങി നിന്നാണ് പൂജയിൽ പങ്കുചേരുന്നത്.

ശ്രി ഭ്രമരാംഭിക ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങിന്റെ ഭാഗമായി ദേവിയായി സങ്കൽപ്പിച്ച് സ്വാസികയെ പൂജ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ആദ്യം താരത്തിനെ കണ്ടപ്പോൾ വിവാഹവേഷം ആണെന്ന് ആരാധകർ തെറ്റിദ്ധരിച്ചു എങ്കിലും പിന്നീടാണ് നാരി പൂജയുടെ ഭാഗമായാണ് താരം ഈ വിധം ഒരുങ്ങിയത് എന്ന് മനസ്സിലായത്.