ഞാൻ ഏറ്റവും കൂടുതൽ വഴക്കിട്ടിട്ടുള്ളത് ഷാനവാസും ആയിട്ടാണ്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സ്വാസിക. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമാണെങ്കിലും സീത എന്ന പരമ്പരയിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. സീതയിലെ സ്വാസികയുടെ പ്രകടനത്തിന് ആരാധകർ ഏറെയാണ്. മിനിസ്ക്രീനിലേത് പോലെ തന്നെ ബിഗ് സ്ക്രീനിലും സജീവമാണ് താരം. നല്ല ഒരു അഭിനേത്രി ആയ താരം ഒരു മികച്ച നർത്തകി കൂടി ആണെന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്. സീതയിലെ സ്വാസികയും ഷാനവാസും തമ്മിലുള്ള കെമിസ്ട്രി വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. സീത സീരിയൽ അവസാനിച്ചപ്പോൾ ആരാധകരും നിരാശർ ആയിരുന്നു.

പരമ്പര അവസാനിച്ചിവെങ്കിലും ഇപ്പോഴും ഈ ജോഡികൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ച് എത്തിയ ഒരു പരുപാടിയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പരമ്പരയിൽ ഞങ്ങൾ ഭയങ്കര സ്നേഹം ആണെങ്കിലും ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയത് ഷാനവാസും ആയിട്ടാണ് എന്നാണ് സ്വാസിക പറയുന്നത്. ഒരിക്കൽ വഴക്കുണ്ടായിട്ട് തല്ലാൻ ഓങ്ങിയ അവസരം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അത് കഴിഞ്ഞുള്ള പരമ്പരയുടെ സീനിൽ സീതയെ ഉമ്മ വെയ്ക്കുന്ന ഇന്ദ്രനെ ആണ് കാണിക്കുന്നത്. എനിക്ക് മിണ്ടാതെ നിന്നാൽ മാത്രം മതിയായിരുന്നു. എന്നാൽ ഉമ്മ വെച്ച് കഴിഞ്ഞു എന്നെ എടുത്തോണ്ട് പോകണം എന്നാണ് ഡയറക്ടർ പറഞ്ഞത്. എന്നാൽ ഷാനവാസ് കയ്യിൽ പിടിച്ച് കൊണ്ടുപോകുകയായിരുന്നു.

ഞാനും ഷാനവാസും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. സ്‌ക്രീനിൽ ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി നല്ലത് ആയത് കൊണ്ടാണ് ഇപ്പോഴും ആളുകൾ ഞങ്ങളെ ഓർത്തിരിക്കുന്നത്. അടുത്ത സുഹൃത്തുക്കൾ ആയത് കൊണ്ട് തന്നെ മറ്റൊരു നടന്റെ മുന്നിൽ നിന്ന് അഭിനയിക്കുന്നു എന്ന ചിന്ത എനിക്ക് ഇല്ലായിരുന്നു. ഞങ്ങൾ രണ്ടുപേരും വളരെ കൂൾ ആയി ആണ് സീതയിൽ അഭിനയിച്ചത്. അത് പോലെ തന്നെ നമുക്ക് ടെൻഷൻ തരാത്ത നടൻ ആണ് ബിബിനും. ബിബിന് ഒപ്പം അഭിനയിക്കുമ്പോഴും വളരെ റിലാക്സ് ആയി നമുക്ക് അഭിനയിക്കാൻ കഴിയും എന്നും സ്വാസിക പറഞ്ഞു. ഇന്നും പ്രേഷകരുടെ ഇടയിൽ ചർച്ച ആണ് ഇന്ദ്രന്റെയും സീതയുടെയും പ്രണയം. ഇരുവരുടെയും പേരിൽ സോഷ്യൽ മീഡിയയിൽ ഗ്രൂപ്പുകളും പേജുകളും സജീവമാണ്.