ആ പേടികൊണ്ട് ആണ് ഞാൻ ആ വേഷം ചെയ്തത്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സ്വാസിക. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമാണെങ്കിലും സീത എന്ന പരമ്പരയിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. സീതയിലെ സ്വാസികയുടെ പ്രകടനത്തിന് ആരാധകർ ഏറെയാണ്. മിനിസ്ക്രീനിലേത് പോലെ തന്നെ ബിഗ് സ്ക്രീനിലും സജീവമാണ് താരം. നല്ല ഒരു അഭിനേത്രി ആയ താരം ഒരു മികച്ച നർത്തകി കൂടി ആണെന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്. സീതയിലെ സ്വാസികയും ഷാനവാസും തമ്മിലുള്ള കെമിസ്ട്രി വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. സീത സീരിയൽ അവസാനിച്ചപ്പോൾ ആരാധകരും നിരാശർ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മിനിസ്‌ക്രീനിൽ മാത്രമല്ല, ഇപ്പോൾ ബിഗ് സ്ക്രീനിലും താരം സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ആറാട്ട് എന്ന മോഹൻലാൽ ചിത്രം ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചതുരം എന്ന ചിത്രമാണ് ഇനി എന്റേതായി വരാനിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് എല്ലാം ഇതിനോടകം തന്നെ കഴിഞ്ഞു. സംസാരത്തിലും വേഷവിധാനത്തിലും എല്ലാം ഗ്ലാമറസ് കലർത്തിയ ഒരു കഥാപാത്രം ആണ് എന്റേത്. ഇത് വരെ പ്രേക്ഷകർ എന്നെ നാടൻ വേഷങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ഈ കഥാപാത്രത്തെ അവർ എങ്ങനെ എടുക്കുമെന്നുള്ളതിൽ എനിക്ക് പേടി ഉണ്ട്. ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വേഷമാണിത്. ഞാൻ ഇത് വേണ്ട എന്ന് പറഞ്ഞാൽ ഈ റോൾ വേറെ ആരെങ്കിലും ചെയ്യും എന്നുള്ളതിൽ ഉറപ്പാണ്. അത് കൊണ്ട് തന്നെ ആ വേഷം ചെയ്യാൻ ഞാൻ തയാറാകുകയായിരുന്നു.  സിനിമയിൽ ലീഡ് ചെയ്യുന്ന കഥാപാത്രം ആണ് എന്റേത്.

ആറാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം ആണ്. നെടുമുടി വേണു അങ്കിളിനൊപ്പം എല്ലാം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം ആണ്. ഷൂട്ടിങ് സെറ്റിൽ വെച്ച് ഒക്കെ ലാലേട്ടൻ എന്നോട് അഭിനയത്തെ പറ്റിയും നൃത്തത്തെ പറ്റിയും ഒക്കെ ആണ് കൂടുതൽ സംസാരിച്ചിട്ടുള്ളത്. .