വിവാഹം കഴിക്കുന്നത് പോലെ തന്നെ പവിത്രമായ കാര്യമാണ് വിവാഹബന്ധം വേർപ്പെടുത്തുന്നതും

ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പര സീത എന്ന മലയാള സീരിയലിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സ്വാസിക. സീത എന്നാ കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. താരം അഭിനയച്ചതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീത. മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ്സ്ക്രീ നിലും നടിയ്ക്ക് അരങ്ങേറാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. സ്വാസിക സിനിമയിലേക്ക് കടക്കുന്നത് വൈഗൈ എന്ന തമിഴ് ചലചിത്രത്തിലൂടെയാണ്. കോളിവുഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയിൽ നിന്നും അവസരം എത്തുകയായിരുന്നു. ഫിഡിൽ എന്ന മലയാള സിനിമയിലൂടെയാണ് നടി ചെറു വേഷം ചെയ്ത് പ്രേഷകരുടെ മുന്നിൽ എത്തിയത്. അവതാരിക, മോഡൽ, അഭിനയത്രി എന്നീ മേഖലയിൽ തിളങ്ങിയ നടി ഇൻസ്റ്റാഗ്രാമിൽ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് തന്റെ പ്രിയ ആരാധകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്.

നടിയുടെ സാരീയിൽ അതീവ ഗ്ലാമർ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ സ്വാസിക വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തിനെക്കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധേയകമാകുന്നത്. വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനമെന്നാണ് താരം പറയുന്നത്. വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്. സമൂഹത്തെ പേടിച്ചാണ് സ്ത്രീകൾ അത്തരം ബന്ധങ്ങളിൽ തുടരുന്നതെന്ന് എന്നും സ്വാസിക വ്യക്തമാക്കി.  അടുത്തിടെ താരം താൻ ഉടൻ വിവാഹതിയാകും എന്നും പറഞ്ഞിരുന്നു, മാട്രിമോണിയിൽ നോക്കുന്നുണ്ട്,മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം.

ഡിസംബറിൽ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. എന്നാണ് താരം പറഞ്ഞത്, കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്. അടുത്തിടെ ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.

Leave a Comment