ഇന്ത്യൻ സിനിമയിലെ രണ്ട് സുവർണ താരങ്ങൾ ഒന്നിച്ചെത്തിയ ആദ്യ ചിത്രം


രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാലും ശിവാജി ഗണേഷും ഒന്നിച്ചെത്തിയ ചിത്രം ആണ് സ്വർണ്ണചാമരം. ജോൺ പോളിന്റെ തിരക്കഥയിൽ രഞ്ജി പണിക്കർ ആണ് സിനിമയുടെ കഥ രചിച്ചത്. മോഹൻലാലും ശിവാജി ഗണേഷും ഒന്നിച്ച ആദ്യം ചിത്രം ആണ് ഇത്. ചിത്രത്തിൽ ഇവരെ കൂടാതെ നാഗേഷ്, രഞ്ജിത, നെടുമുടി വേണു, വേണു നാഗവള്ളി, ശ്രീനാഥ് തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചത്. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സഞ്ജീവ് ദാമോദരൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ത്യൻ സിനിമയിലെ രണ്ട് സുവർണ താരങ്ങൾ ഒന്നിച്ചെത്തിയ ആദ്യ ചിത്രം .രാജീവ് നാഥിന്റെ സംവിധാനത്തിൽ നടികർ തിലകം ശിവാജി ഗണേശനും നമ്മുടെ ലാലേട്ടനും അഭിനയിച്ച ചിത്രം ആയിരുന്നു സ്വർണ്ണച്ചാമരം .ജോൺ പോളും രഞ്ജിപണിക്കരും ആയിരുന്നു കഥാശിൽപികൾ.

മലയാള സിനിമ ലോകം അന്നേ വരെ കണ്ടിട്ടില്ലാത്ത ഹൈപ്പ് ആയിരുന്നു ഈ ചിത്രത്തിന് ലാലേട്ടനും ശിവാജി സാറും സുഹൃത്തുക്കൾ ആയി വേഷമിട്ട ചിത്രം ദയാവധം എന്ന ഒറ്റ പ്രമേയം കൊണ്ടാണ് പൂർത്തിയാക്കാതെ പോയത് . ലാലേട്ടനെ ആയിരുന്നു കഥയിൽ ദയാവധം കൊടുത്തു കൊല്ലാൻ ഇരുന്ന രോഗിയാക്കിയത്. വി ബി കെ മേനോൻ ഈ ചിത്രത്തിനായി 65ലക്ഷം രൂപ അന്നത്തെകാലത് മുടക്കിയതിനു ശേഷം ആണ് സിനിമ ഉപേക്ഷിച്ചത് .പിന്നീട് ഇദ്ദേഹം ശിവാജി സാറിന്റെ ഡേറ്റ് ഉപയോഗിച്ച് ഒരു യാത്ര മൊഴി എന്ന ചിത്രം നിർമിച്ചു.

എം എം കീരവാണി സംഗീതം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ വളരെ പോപ്പുലർ ആയിരുന്നു . റിലീസ് ആയിരുന്നെങ്കിൽ മലയാള സിനിമയിലെ മറ്റൊരു വിജയത്തിളക്കം ആയേനെ സ്വർണ്ണച്ചാമരം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. കെ. ജയകുമാർ എഴുതി കീരവാണി സംഗീതം ചെയ്ത നല്ല ഗാനങ്ങൾ ആയിരുന്നു. ഒരു പോക്കു വെയിലേറ്റ താഴ്‌വാരം എന്ന ചിത്രയുടെ ആലാപനത്തിൽ അതീവ ഹൃദയമായി തോന്നി എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന കമെന്റ്.