ഈ കഥയിൽ എപ്പോഴും മൂർത്തിക്ക് മൂന്നാം സ്ഥാനം മാത്രമാണ് നൽകിയത്


കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ , ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്. ഇഖ്‌ബാൽ കുറ്റിപ്പുറം, കമൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ നിരവധി താരങ്ങൾ ആണ് സിനിമയിൽ ഉണ്ടായിരുന്നത്, നായകനായി എത്തിയെങ്കിലും കോമഡി രംഗങ്ങൾ ചെയ്തു കൊണ്ട് ജയസൂര്യ ഏറെ ഏറെ ജനശ്രദ്ധ നേടിയിരുന്നു, കഷ്ടമൂർത്തി എന്നാണ് ജയസൂര്യയുടെ കഥാപാത്രം സിനിമയിൽ അറിയപ്പെട്ടത്.

ഈ കഥാപാത്രത്തിനെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കഷ്ടമൂർത്തി എന്ന് വിളിക്കപ്പെടുന്ന അഷ്ടമൂർത്തി. അഗ്രഹാരത്തിൽ ജനിച്ചുവെങ്കിലും ഇഷ്ടഭക്ഷണം ചിക്കൻ സാമ്പാർ ആണ് .. ആദ്യം കമലയെ വളയ്ക്കാൻ നോക്കിയെങ്കിലും കമലയുടെ മറ്റു രണ്ടു കാമുകന്മാരുംകൂടെ അവളെ കൊണ്ട് രാഖി കെട്ടിച്ചുകൊണ്ട് മൂർത്തിയെ അവളുടെ ആങ്ങളയാക്കി… മൈനർ ആണെങ്കിലും പത്മക്ക് മൂർത്തിയിൽ ഒരു നോട്ടമുണ്ടായിരുന്നു…

ഈ കഥയിൽ എപ്പോഴും മൂർത്തിക്ക് മൂന്നാം സ്ഥാനം മാത്രമാണ് നൽകിയത്… അച്ചായന് കമലയെക്കിട്ടി… പൊട്ടന് ലോട്ടറി അടിച്ചപോലെ അജ്ഞാത സുന്ദരിയെ ദീപുവിനും കിട്ടി. പാവം പത്മയെ തട്ടേണ്ട കാര്യം ഇല്ലായിരുന്നു… മൂർത്തിക്ക് പത്മയെക്കൂടെ കിട്ടിയിരുന്നേൽ മൂവരും ഹാപ്പി ആയേനെ… അഷ്ടമൂർത്തിയുടെ ജീവിതം എപ്പോഴും കഷ്ടമൂർത്തി ആയത് തന്നെ… സിനിമ പാരമ്പര്യം ഇല്ലാത്തതുകൊണ്ട് ജയേട്ടനെ ഒതുക്കാൻ നോക്കിയതാണെന്ന് തോന്നുന്നു പടത്തിൽ… അച്ചായൻ ഇഷ്ടം… ദീപു കഷ്ടം അഷ്ടമൂർത്തി പെരുത്തിഷ്ടം എന്നാണ്.