സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച നടി, അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്

ഒരൊറ്റ സിനിമ കൊണ്ട് നമ്മളുടെ ഒക്കെ മനസ്സിൽ സ്ഥാനം നേടിയ ഒരുപാട് താരങ്ങൾ ഉണ്ട്, അവർ ചെയ്ത വേഷങ്ങൾ നമ്മളുടെ മനസ്സിൽ മായാതെ കിടക്കുകയും ചെയ്യാറുണ്ട്, അത്തരത്തിൽ ഒരൊറ്റ സിനിമയിൽ കൂടി മലയാളികളുടെ ശ്രദ്ധ നേടിയ നടിയാണ് സുവലക്ഷ്മി ബാനര്‍ജി, പേര് അത്ര പരിചിതം അല്ലെങ്കിലും ഈ താരത്തിനെ മലയാളികൾക്ക് വളരെ പരിചിതമാണ്, വിനയന്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായ അനുരാഗക്കൊട്ടാരം  എന്ന സിനിമയിലെ നായികയായിട്ടാണ് സുവലക്ഷ്മി എത്തിയത്, വളരെ ഹിറ്റായ ഒരു കോമഡി ചിത്രം കൂടിയായിരുന്നു അനുരാഗകൊട്ടാരം. അന്ന സെബാസ്റ്റ്യന്‍ കഥാപാത്രത്തെയാണ് സുവലക്ഷ്മി അവതരിപ്പിച്ചത്. ചിത്രത്തിൽ പാലാ പൗലോസ് എന്ന കഥാപാത്രത്തിന്റെ മകൾ കന്യാസ്ത്രീ ആകാൻ മഠത്തിൽ ചേരുന്നു, മകളെ സ്നേഹിച്ച് മനസ്സ് മാറ്റാൻ ചാൾസ് എന്ന യുവാവിനെ പൗലോസ് കണ്ടെത്തുന്നു, പൗലോസ് ആയി ചിത്രത്തിൽ എത്തുന്നത് കൊച്ചിൻ ഹനീഫയാണ്, ചാൾസ് ആയി ദിലീപും, എന്നാൽ ചാൾസ് ആളുമാറി അന്നയെ ആണ് സ്നേഹിക്കുന്നത്, സിനിമയുടെ അവസാനം ആണ് ചാൾസും പൗലോസും ഈ വിവരം അറിയുന്നത്.

വ്യത്യസ്തമായ കഥപറഞ്ഞ സിനിമ ഏറെ ജനശ്രദ്ധ നേടിയിരുന്നു, ആദ്യ സിനിമയിൽ കൂടി തന്നെ ജനശ്രദ്ധ നേടാനും സുവലക്ഷ്മിക്ക് സാധിച്ചു. എന്നാൽ ഈ സിനിമക്ക് ശേഷം സുവലക്ഷ്മി പിന്നീട് മലയാളത്തിൽ എത്തിയിട്ടില്ല, തമിഴിൽ ആണ് സുവലക്ഷ്മി തിളങ്ങിയത് മുഴുവൻ, ചെറുപ്പം മുതൽ തന്നെ സുവലക്ഷ്മിക്ക് നൃത്തത്തിനോട് വളരെ താല്പര്യം ആയിരുന്നു, അതുകൊണ്ട് തന്നെ നിരവധി സ്റ്റേജ് ഷോകളിലും സുവലക്ഷ്മി പങ്കെടുത്തിട്ടുണ്ട്. അങ്ങനെ പ്രശസ്ത സംവിധായകന്‍ സത്യജിത്ത് റായി നടിയുടെ നൃത്തം കാണുകയും താരത്തിനെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ബംഗാളി ചിത്രമായ ഉട്ടോരന്‍ എന്ന ചിത്രത്തില്‍ മാനസി എന്ന കഥാപാത്രം ആയിരുന്നു സുവലക്ഷ്മിക്ക് ലഭിച്ചത്, എന്നാൽ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സത്യജിത്ത് റായി മരണപ്പെട്ടു, പിന്നീട് അദ്ദേഹത്തിന്റെ മകൻ സന്ദിപ് റേയാണ് സിനിമ പൂർത്തീകരിച്ചത്, ആ സിനിമക്ക് ശേഷം അജിത് നായകന്‍ ആയ ആസൈ  എന്ന ചിത്രത്തിൽ നായികയായി സുവലക്ഷ്മി എത്തി, ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ഒരു ചിത്രം കൂടി ആയിരുന്നു ഇത്, പിന്നീട് തമിഴിൽ താരത്തിനെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു, ചെയ്ത സിനിമകൾ എല്ലാം ഹിറ്റാകുകയും ചെയ്തു. പിന്നീട് തെലുങ്കിലും കന്നടയിലും താരം തിളങ്ങിയിരുന്നു, പ്രൊഫസര്‍ ആയ സ്വാഗത് ബാനര്‍ജിയെ വിവാഹം കഴിച്ചതോടെ താരം സിനിമയിൽ നിന്നും പിന്മാറുക ആയിരുന്നു, ഇപ്പോൾ തന്റെ കുടുംബത്തിനൊപ്പം ജനീവയിൽ ആണ് താരം താമസിക്കുന്നത്