തന്റെ മകന് അഭിനയിക്കാൻ അറിയില്ലെന്ന് അന്ന് സ്വന്തം അച്ഛൻ പോലും പറഞ്ഞിരുന്നു

ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയിരിക്കുന്ന താരമാണ് നടൻ സൂര്യ, കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ ആയിരുന്നു, ഈതവണത്തെ താരത്തിന്റെ പിറന്നാളിന് മധുരം ഇരട്ടി ആയിരുന്നു , മികച്ച നടനുള്ള ദേശീയ അവാർഡ് തന്നെ ആയിരുന്നു താരത്തിന്റെ ഈ തവണത്തെ പിറന്നാളിന് മധുരം കൂട്ടിയത്. തന്റെ സിനിമയുടെ തുടക്ക കാലത്ത് നിരവധി വിമർശനങ്ങളും പരിഹാസങ്ങളും സൂര്യ നേരിട്ടിരുന്നു, തലപൊക്കത്തിന്റെയും ഡാന്സിന്റെയും പേരിൽ ആണ് താരം വിമർശനം കൂടുതലായി നേരിട്ടത്. താരത്തിന്റെ അച്ഛൻ പോലും നിർമ്മാതാക്കളോട് പറഞ്ഞിരുന്നു എന്റെ മകന് അഭിനയിക്കാൻ അറിയില്ല എന്ന്, അവിടെ നിന്നുമാണ് സൂര്യ എന്ന നടൻ തലപൊക്കി എഴുന്നേററത് . തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ എന്ത് കഠിനാധ്വാനം ചെയ്യാനും സൂര്യ മടിക്കാറില്ല.

താൻ ചെയ്യുന്ന വേഷങ്ങൾ മികച്ചതാക്കാൻ ഏതറ്റവും പോകുന്ന താരത്തിന്റെ കഠിനാധ്വാനവും പ്രയത്നവും ആണ് താരത്തിനെ വിജയങ്ങളുടെ കൊടുമുടിയിൽ എത്തിക്കുന്നത്. തനിക്ക് ഡാൻസ് കളിയ്ക്കാൻ അറിയില്ല എന്ന്  പറഞ്ഞവർക്ക് മുന്നിൽ കഷ്ടപ്പെട്ട് ഡാൻസ് പഠിച്ച് കളിക്കുക ആയിരുന്നു താരം. വാരണം ആയിരം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം തന്നെ വളരെ മികച്ചതായിരുന്നു, ആ ഒരൊറ്റ സിനിമയിലെ അഭിനയമാണ് സൂര്യ എന്ന നായകൻ മലയാളികളുടെ മനസ്സ് വരെ കീഴടക്കിയത്.

അത് മാത്രമല്ല സാധാരക്കാന്റെ ജീവിതത്തിലേക്ക് കടന്നു ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അതിൽ ഇടപെടുകയും ചെയ്യുന്ന നല്ല മനസ്സിന് ഉടമ കൂടിയാണ് സൂര്യ, ഇപ്പോഴത്തെ കണക്ക് അനുസരിച്ച് സൂര്യയുടെ ആസ്തി ഏകദേശം 186 കോടി രൂപയാണ്. ഇപ്പോൾ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് താരം. 2006ൽ നടി ജ്യോതികയെ പ്രണയിച്ച് വിവാഹം ചെയ്ത സൂര്യയ്ക്ക് ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.