എന്റെ മകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 32 വയസ്സ് കണ്ടേനെ

ഒരുപിടി നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് മുഴുവൻ കീഴടക്കിയ നടനാണ് സുരേഷ് ഗോപി,  വിജയത്തിന്റെ കൊടുമുടി കയറുന്ന താരത്തിന്റെ ജീവിതത്തിലും ഉണ്ട് ഒരു തീരാവേദന, ബാല്യത്തിൽ മരിച്ച തന്റെ മകളെ ഓർത്ത് സുരേഷ് ഗോപി ഇന്നും ദുഃഖിതൻ ആണ്, പലപ്പോഴും പലവേദികളിലും അദ്ദേഹം അത് തുറന്നു പറഞ്ഞിട്ടൂണ്ട്, ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്, താരത്തിനെ ഇന്റർവ്യൂ ചെയ്യാൻ എത്തിയ പെൺകുട്ടിയുടെ പേര് ലക്ഷ്മി എന്ന് പറഞ്ഞപ്പോഴാണ് താരം വികാരഭരിതൻ ആയിരിക്കുന്നത്, എന്റെ ലക്ഷ്മി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് മുപ്പത്തിരണ്ട് വയസ്സ് കണ്ടേനെ, മുപ്പത് വയസ്സായ ഏതൊരു പെൺകുട്ടിയെ കണ്ടാലും എനിക്ക് കെട്ടിപിടിച്ച് ഉമ്മ വെക്കാൻ തോന്നും എന്നാണ് താരം പറയുന്നത്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയിൽ കൊണ്ടുപോയി കത്തിച്ച് കളഞ്ഞാലും ആ ചാരത്തിന് പോലും ആ വേദന ഉണ്ടാകും എന്നാണ് താരം പറയുന്നത്. താരത്തിന്റെ പുതിയ ചിത്രം പാപ്പന്റെ പ്രമോഷനുമായി നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി മകളെക്കുറിച്ച് വികാരഭരിതനായത്.

994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ഹാസ്യ സിനിമകളുടെ വേലിയേറ്റത്തിൽ മലയാളികൾ ശ്രദ്ധ തിരിച്ചത് സുരേഷ് ഗോപിക്ക് പിന്നീട് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങൾക്ക് ജന്മം നൽകി. ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോർ, പത്രം എന്നീ സിനിമകളും വൻ വിജയമായിരുന്നു. 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.

തുടർന്നു വന്ന ചിത്രങ്ങൾ പലതും സാമ്പത്തികമായി വിജയിച്ചില്ല. ചിലത് കലാമൂല്യം മാത്രം ഉള്ളവയായിരുന്നു. ഇതിൽ പെട്ട ഒന്നാണ് മകൾക്ക് എന്ന സിനിമ. ഇതിൽ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വയ്ക്കുകയും സംസ്ഥാന പുരസ്കാരത്തിന് നാമ നിർദ്ദേശം നൽകപ്പെടുകയും ചെയ്തു. സാമ്പത്തിക വിജയം നൽകാത്തതിന്റെ പേരിൽ കുറച്ചു കാലം സിനിമയിൽ നിന്ന് അകന്നു നിന്ന സുരേഷ് ഗോപി 2005-ൽ ഭരത്ചന്ദ്രൻ ഐ പി എസ് എന്ന പേരിൽ 11 വർഷം മുൻപ് ഇറങ്ങിയ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദർശനമാണ് ചിത്രം കാഴ്ച വച്ചത്. തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നാല് മക്കൾ ഉണ്ട്, ലക്ഷ്മി (മരണപ്പെട്ടു), ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്, രാധികയാണ് ഭാര്യ. ഇപ്പോൾ തിരുവനന്തപുരം നഗരത്തിലുള്ള ശാസ്തമംഗലത്ത് കുടുംബസമേതം താമസിക്കുന്നു.