പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ലക്ഷക്കണക്കിന് ആരാധകരെ ആണ് സ്വന്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപി ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലും മനുഷ്യ സ്‌നേഹി എന്ന നിലയിലും എല്ലാം പേരെടുത്ത താരം നിരവധി കാരുണ്യ പ്രവൃത്തികൾ ആണ് ചെയ്തു വരുന്നത്. അത് കൊണ്ട് തന്നെ സുരേഷ് ഗോപിയോട് ഒരു പ്രത്യേക സ്നേഹമാണ് പ്രേക്ഷകർക്കും.
ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു അഭിനേതാവ് എന്ന നിലയിൽ അല്ലാതെ തന്നെ ഒരുപാട് ആളുകളുടെ സ്നേഹം നേടുന്നയാളാണ് സുരേഷ് ഗോപി എന്നും പക്ഷെ ഒരു നടൻ, മനുഷ്യൻ ഒരിക്കലും പറയാൻ പാടിലാത്ത കാര്യമാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞത് എന്നും പോസ്റ്റിൽ പറയുന്നു.
സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത് “വിശ്വാസികൾ അല്ലാത്തവരോട് വെറുപ്പ് ” ആണെന്ന് ആണും ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ സുരേഷ് ഗോപി, താങ്കൾ ഓർക്കണം വിശ്വാസികൾ അല്ല താങ്കളുടെ സിനിമകൾ കണ്ട് ഇന്ന് കാണുന്ന നിലയിലേക്ക് വളർത്തിയത് എന്നും സുരേഷ് ഗോപിയുടെ ഈ പരാമർശത്തിൽ അദ്ദേഹത്തിന്റെ ആരാധകൻ എന്ന നിലയിൽ നല്ല വിഷമം ഉണ്ട് എന്നുമാണ് ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ഒരാളുടെ സർവനാശം ആഗ്രഹിക്കുന്നു എന്ന് പറയുന്ന ആളുടെ ഉള്ളിൽ ഉള്ള വിഷം എത്ര മാത്രം ആയിരിക്കും. എന്നിട്ടും മതം ഇല്ലെങ്കിൽ ലോകത്ത് മനുഷ്യത്വം ഇല്ലാതായി പോയേനെ എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ പേടി ആവുന്നു, താങ്കൾ ഒരാളുടെ ആരാധകൻ ആയതുകൊണ്ടാണ് അങ്ങനെ തോന്നിയത്. നമ്മൾ ഈ ലോകത്ത് ആരെയും ആരാധിക്കേണ്ടതില്ല. സ്വയം തന്നിലേക്ക് തിരിഞ്ഞു തന്നിലെ നല്ല ഗുണങ്ങൾ എന്ന് കരുതുന്നതിനെ ആരാധിക്കുക. അതിനെ കൂടുതൽ കൂടുതൽ നല്ലതാക്കുക.
നമ്മൾ മറ്റുള്ളവരെക്കാൾ താഴെയാണ് എന്ന ബോധമാണ് നമ്മളെ മറ്റൊരാളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നത്. താങ്കൾക്ക് പല കാര്യങ്ങളിലും ചിന്തയിലും പ്രവർത്തിയിലും പെരുമാറ്റത്തിലും ചിലപ്പോൾ സുരേഷ്ഗോപിയെക്കാൾ എത്രയൊ മുകളിൽ ആയിരിക്കാം. സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതുംപ്രചരിപ്പിക്കുന്നതും അയാളുടെ ചിന്തയിലും ആശയങ്ങളിലും ഉള്ള കാര്യങ്ങൾ മാത്രമായിരിക്കാം. അതിലെ ലാഭനഷ്ടങ്ങൾ മാത്രമായിരിക്കും അയാളുടെ കണക്കുകൂട്ടലുകൾ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.