മലയാള സിനിമയിൽ നമ്മുടെ പല താരങ്ങളും ഗസ്റ്റ് റോളുകളിൽ എത്താറുണ്ട്. പലപ്പോഴും സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന നായകൻ കഥാപാത്രത്തെക്കാൾ ഇത്തരത്തിൽ ഗസ്റ്റ് റോളുകളിൽ എത്തുന്ന താരങ്ങൾ സ്കോർ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നരസിംഹത്തിൽ ഒക്കെ മമ്മൂട്ടി മാരാർ ആയി എത്തിയത് ഒക്കെ ഇന്നും പ്രേക്ഷകർക്കു ഇഷ്ട്ടമുള്ള ഗസ്റ്റ് റോളുകളിൽ ഒന്നാണ്. അത്തരത്തിൽ ഗസ്റ്റ് റോളിൽ വന്നു പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നിരവധി താരങ്ങൾ ഉണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ലിനീഷ് എന്ന ആരാധകൻ ആണ് ഇത്തരത്തിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിലെ ഏറ്റവും മികച്ച ഗസ്റ്റ് റോൾ ഏതെന്നു ചോദിച്ചാൽ അതിനൊരു ഉത്തരമേ ഒള്ളു നരേന്ദ്രൻ. ഇന്നലെ അതിലെ ക്ലൈമാക്‌സ് ആണ് ഇന്നലെ മനോഹരമാക്കുന്നത്.
അയാൾ തിരിച്ചുവന്നു സത്യം വെളുപ്പെടുത്തണം എന്ന് കാണുന്ന പ്രേക്ഷകർ ആഗ്രഹിക്കുന്ന ഇടത്തു പടം അവസാനിക്കുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. സിനിമയിൽ ജയറാം ആണ് നായകൻ എങ്കിലും നായകനേക്കാളും എറേ മികച്ച പ്രകടനം കാഴ്ചവെച്ചത് സുരേഷ് ഗോപിയുടെ നരേന്ദ്രൻ എന്ന കാഥാപാത്രമാണ് എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്.
നരേന്ദ്രന്റെ ആ തിരികെയുള്ള നടത്തം. സുരേഷ് ഗോപി അറ്റ് ഹിസ് ബെസ്റ്റ്, ഈ സീൻ കാണുമ്പോൾ ജയറാമിനോട് ദേഷ്യം തോന്നും, സിനിമ ഏതെന്ന് മനസ്സിലായില്ല. ഇന്നലെ എന്നാണെങ്കിൽ ആ സിനിമ കണ്ടിട്ടില്ല. പക്ഷെ നിരഞ്ജൻ, പുള്ളിയുടെ ഇതും ഇൻ ഹരിഹർ നഗറും ഒരെ പോലെ ഇഷ്ടമാണു, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.