നടൻ സുരേഷ് ഗോപിയെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് പങ്കുവെച്ച ഒരു അഭിപ്രായം ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, സുരേഷ് ഗോപി കുറച്ചു മിതത്വം പാലിക്കണം എന്നാണ് പോസ്റ്റിൽ പറയുന്നത്, അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പുതിയ പടത്തിന്റെ ഷൂട്ട് തുടങ്ങി.. പക്ഷെ ആ ദിവസം തന്നെ അദ്ദേഹം ക്യാരക്ടർ ന്റെ പേര് പത്രകാരോട് പറയുന്നത് കേട്ടു.. ഇങ്ങനെ ആണോ ചെയ്യേണ്ടത്? എന്നാണ് ജിൽ ജോയ് ചോദിക്കുന്നത്, അതൊരു കിടിലൻ പേര് ആയിരുന്നു, അത് അണിയറക്കാർ പോസ്റ്റർ വഴി പറയുന്നത് ആയിരുന്നു നല്ലത്. അങ്ങനെ ഒരു പേര് ഇങ്ങനെ തുറന്നു പറഞ്ഞത് ശെരിയായില്ല എന്നാണ് ജില്ലിന്റെ അഭിപ്രായം, അത് മാത്രമല്ല മൂവി പ്രൊമോഷന് പോയാൽ സിനിമയുടെ കഥ യും സംഭാഷണങ്ങളും പറയുന്നത് അദ്ദേഹം നിർത്തണം..ഇതൊരു അപേക്ഷയാണ് എന്നും പോസ്റ്റിൽ പറയുന്നു. സുരേഷ് ഗോപി ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത ആളുകൾ ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ദയവ് ചെയ്ത് ഇത് അദ്ദേഹത്തോട് പറയണം എന്നും അഭിപ്രായപ്പെടുന്നുണ്ട്.
ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 1986-ൽ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്. 1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി.
സിനിമയിലെ ഭരത് ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ഹാസ്യ സിനിമകളുടെ വേലിയേറ്റത്തിൽ മലയാളികൾ ശ്രദ്ധ തിരിച്ചത് സുരേഷ് ഗോപിക്ക് പിന്നീട് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങൾക്ക് ജന്മം നൽകി. ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോർ, പത്രം എന്നീ സിനിമകളും വൻ വിജയമായിരുന്നു. 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ഇപ്പോൾ സിനിമ മേഖലയിൽ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാണ് സുരേഷ് ഗോപി.