പണമില്ലാത്തതിനാൽ വിവാഹം മുടങ്ങുമെന്ന നിരാശ, രക്ഷകനായി സുരേഷ് ഗോപിയും

നിരവധി ചിത്രങ്ങളിൽ കൂടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സുരേഷ് ഗോപി. ആക്ഷൻ രംഗങ്ങളിൽ കൂടി ആരാധകരെ കോരിത്തരിപ്പിച്ച സുരേഷ് ഗോപിക്ക് ഇന്നും വലിയ സ്ഥാനം ആണ് ആരാധകരുടെ ഇടയിൽ ഉള്ളത്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നൂറിൽ അധികം ചിത്രങ്ങളിൽ ആണ് കുറഞ്ഞ കാലയളവിനുള്ളിൽ അഭിനയിച്ചത്. നായകനായും സഹനടനായും എല്ലാം ഒരു പോലെ തിളങ്ങിയ താരം ഇന്നും മലയാള സിനിമയിൽ സജീവ സാനിധ്യം ആയിരുന്നു. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഗംഭീര തിരിച്ച് വരവ് തന്നെയാണ് നടത്തിയത്. ഇപ്പോൾ സുരേഷ് ഗോപിയുടേതായി കുറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒരു നല്ല നടനെക്കാൾ ഉപരി താൻ ഒരു നല്ല മനുഷ്യസ്നേഹി കൂടി ആണെന്ന് സുരേഷ് ഗോപി പല തവണ തെളിയിച്ചിട്ടുണ്ട്. നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്യുന്നത്.

സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുൻപ് തന്നെ നിരവധി പേർക്കാണ് തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്തുകൊണ്ടിരുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ സഹായ ഹസ്തങ്ങൾ കൂടുതൽ ആളുകളിലേക്ക് യെത്തുകയായിരുന്നു. ഓരോ ദിവസം കഴിയും തോറും സുരേഷ്  സഹായ കഥകൾ സോഷ്യൽ മീഡിയയിലും നിറയാറുണ്ട്. ഇപ്പോഴിതാ പണം ഇല്ലാത്തതിന്റെ പേരിൽ വിവാഹം മുടങ്ങുമെന്നു കരുതി വിഷമിച്ചിരുന്ന പെൺകുട്ടിക്കും കുടുംബത്തിനും സുരേഷ് ഗോപിയുടെ  എത്തിയിരിക്കുകയാണ്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിനാൽ, ഇടുക്കി ദേവികുളം ഹൈസ്‌കൂളിന് സമീപം പിഡബ്ല്യൂഡി ഉപേക്ഷിച്ച ഷെഡ്ഡിൽ ആണ് പെൺകുട്ടിയും കുടുംബവും വർഷങ്ങൾ ആയി കഴിഞ്ഞു വന്നത്. ഈ വരുന്ന ഒൻപതിന് ആണ് വിവാഹം നിശ്ചയിച്ചിരുന്നത്.

ചിലർ സഹായിക്കാം എന്ന് യേറ്റതോടെ ആണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചത്. എന്നാൽ സഹായിക്കാം എന്ന് യേറ്റവർ സമയം ആയപ്പോഴേക്കും പിന്മാറുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ അച്ഛൻ മരിച്ച് പോയിരുന്നു. ലോക്ക്ഡൗൺ കാലം ആയതിനാൽ അമ്മയ്ക്കും വരുമാനം ഒന്നും ഇല്ലാതെ കഴിയുകയായിരുന്നു ഈ കുടുംബം. ദേവികുളം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ആണ് ഈ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ സുരേഷ് ഗോപിയെ അറിയിച്ചത്. ഇതിനെ കുറിച്ച് അന്വേഷിച്ച സുരേഷ് ഗോപി ഇന്നലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വച്ച് വിവാഹത്തിനാവശ്യമായ കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും പെൺകുട്ടിക്ക് കൈ മാറുകയായിരുന്നു. ഇതോടെ ഒരു പെൺകുട്ടിക്ക് കൂടി ജീവിതം നൽകിയിരിക്കുകയാണ് സുരേഷ് ഗോപി എന്ന വലിയ മനുഷ്യൻ.