ജോമോളുടെ അമ്മ വിളിച്ച് എന്നോട് കാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ വേണ്ടത് ചെയ്തു

മലയാളികളുടെ സ്വന്തം താരം ആണ് സുരേഷ് ഗോപി. നിരവധി ചിത്രങ്ങളിൽ കൂടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സുരേഷ് ഗോപി. ആക്ഷൻ രംഗങ്ങളിൽ കൂടി ആരാധകരെ കോരിത്തരിപ്പിച്ച സുരേഷ് ഗോപിക്ക് ഇന്നും വലിയ സ്ഥാനം ആണ് ആരാധകരുടെ ഇടയിൽ ഉള്ളത്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നൂറിൽ അധികം ചിത്രങ്ങളിൽ ആണ് കുറഞ്ഞ കാലയളവിനുള്ളിൽ അഭിനയിച്ചത്. നായകനായും സഹനടനായും എല്ലാം ഒരു പോലെ തിളങ്ങിയ താരം ഇന്നും മലയാള സിനിമയിൽ സജീവ സാനിധ്യം ആയിരുന്നു. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഗംഭീര തിരിച്ച് വരവ് തന്നെയാണ് നടത്തിയത്. ഇപ്പോൾ സുരേഷ് ഗോപിയുടേതായി കുറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒരു നല്ല നടനെക്കാൾ ഉപരി താൻ ഒരു നല്ല മനുഷ്യസ്നേഹി കൂടി ആണെന്ന് സുരേഷ് ഗോപി പല തവണ തെളിയിച്ചിട്ടുണ്ട്. നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്യുന്നത്. സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുൻപ് തന്നെ നിരവധി പേർക്കാണ് തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്തുകൊണ്ടിരുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ സഹായ ഹസ്തങ്ങൾ കൂടുതൽ ആളുകളിലേക്ക് യെത്തുകയായിരുന്നു.

നിരവധി സൗഹൃദങ്ങൾ താരത്തിന് സിനിമയിൽ ഉണ്ട്. അതിൽ പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ള സൗഹൃദം ആണ് സുരേഷ് ഗോപിയുടെയും നടി ജോമോളുടെയും. ഇരുവരും കുടുംബസമേതം ഉള്ള ചിത്രങ്ങൾ എല്ലാം   തന്നെ ആരാധകരുടെ ഇടയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ജോമോളുമായുള്ള സൗഹൃദത്തിനിടയിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ചന്ദ്രശേഖര പിള്ളയെ ആണ് ജോമോൾ വിവാഹം കഴിച്ചത്. പ്രണയിച്ച് ആണ് ഇരുവരും വിവാഹം കഴിച്ചത്. ഇരുവരുടേത് ഒളിച്ചോട്ടം കൂടി ആയിരുന്നു. എന്നാൽ ജോമോൾ ചന്ദ്രശേഖര പിള്ളയുമായി ഒളിച്ചോടിയ സമയത്ത് അവരെ പിടിക്കാൻ വേണ്ടി സുരേഷ് ഗോപി കോഴിക്കോട് എയർപോർട്ടിലെ എമിഗ്രേഷൻ വഴിയും എല്ലാ റെയിൽവേ സ്റ്റേഷൻ വഴിയും ബന്ധപ്പെടുകയും ഇവരെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നും ആണ് സുരേഷ് ഗോപി പറഞ്ഞത്.

ജോമോൾ ഒളിച്ചോടിയ സമയത്ത് ജോമോളുടെ ‘അമ്മ തന്നെ വിളിച്ച് തന്റെ മകളെ ഏതോ ഒരു ചന്ദ്രശേഖര പിള്ള തട്ടിക്കൊണ്ട് പോയി എന്ന് വിളിച്ചു പറഞ്ഞു എന്നും ആ പേര് കേട്ടപ്പോൾ ഏതോ ഒരു മധ്യവയസ്ക്കൻ ആയിരിക്കും എന്ന് താൻ കരുതി എന്നും അങ്ങനെ ആണ് പോലീസിൽ പരാതി പെട്ടത് എന്നും സുരേഷ് ഗോപി പറഞ്ഞു.