ദിലീപിനെ കുറിച്ച് അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത്

ഇന്നും മലയാളി പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ചിത്രനാൾ ഉണ്ട് നമ്മുടെ മലയാള സിനിമയിൽ. അതിൽ ഒന്നാണ് തെങ്കാശി പട്ടണം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും തെങ്കാശിപട്ടണം ടിവി യിൽ വന്നാൽ കാണാത്ത മലയാളികൾ കുറവാണ്. സുരേഷ് ഗോപി, ലാൽ, ദിലീപ്, സലിം കുമാർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ തുടങ്ങി ഒരു വൻ താരനിര തന്നെയാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ചിത്രത്തിലെ ഗാനങ്ങളും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബചിത്രം തീയേറ്ററുകളിൽ വലിയ ഹിറ്റ് തന്നെ ആയിരുന്നു. 2000 ൽ പുറത്തിറങ്ങിയ ചിത്രത്തിന് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. ആ കാലത്തെ 4 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 20 കോടി രൂപ ആണ് കളക്ഷൻ നേടിയെടുത്തത്.

തുടർച്ചയായി 275 ദിവസം ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനംനടത്തിയത് . ആ കാലത്ത് തെങ്കാശിപട്ടണം ആരാധകർക്കിടയിൽ ഉണ്ടാക്കിയ ഓളം കുറച്ചൊന്നും ആയിരുന്നില്ല. സുരേഷ് ഗോപിയും ലാലും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ ദിലീപും എത്തിയിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി ചിത്രത്തിനെ കുറിച്ചും ദിലീപിനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ദിലീപ് ഫാൻസ്‌ പേജുകളിൽ വീണ്ടും ചർച്ച വിഷയം ആയിരിക്കുന്നത്. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, തെങ്കാശിപട്ടണം എന്ന ചിത്രം സൂപ്പർഹിറ്റ് ആകും എന്നതിൽ ഒരു സംശയവും ഇല്ലാത്ത കാര്യം ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വെച്ച് തന്നെ അത് മനസിലായ കാര്യം ആണ്.

എന്നാൽ ചിത്രത്തിൽ ദിലീപ് ഇല്ലായിരുന്നു എങ്കിൽ ചിത്രം എത്ര ദിവസം ഓടുമെന്നു ഒരിക്കലും ഉറപ്പ് പറയാൻ കഴിയുമായിരുന്നില്ല. ഒരുപക്ഷെ ചിത്രത്തിൽ ദിലീപ് ഉണ്ടായത് കൊണ്ട് തന്നെയാണ് ചിത്രം ഇത്ര ദിവസം ഓടിയത് എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ചിത്രം ഹിറ്റ് ആയിരിക്കുമെന്ന് ഉറപ്പുള്ള കാര്യം ആയിരുന്നുവെങ്കിലും ഇത്ര ദിവസം വിജയകരമായി ഓടുമെന്നു ആർക്കും ഉറപ്പില്ലായിരുന്നു. ചിത്രത്തിൽ ദിലീപിന്റെ സാന്നിധ്യം ചിത്രത്തിന്റെ വിജയത്തിന്റെ വലിയ രീതിയിൽ തന്നെ ആണ് അനുകൂലമായിരിക്കുന്നത് എന്നാണ് സുരേഷ് ഗോപി ഒരിക്കൽ അഭിമുഖത്തതിൽ പറഞ്ഞത്. സുരേഷ് ഗോപിയുടെ ഈ അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.