ദിലീപിനെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ ആ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ദിലീപ്. പ്രേഷകരുടെ സ്വന്തം ജനപ്രീയ നടൻ എന്നാണ് വർഷങ്ങൾ കൊണ്ട് താരം അറിയപ്പെടുന്നത്. തന്റെ അഭിനയ മികവിനാൽ ഏറെ ഹിറ്റ് സിനിമകളിൽ ഏറെ വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദിലീപ് തന്റെ ആദ്യകാല കരിയറിൽ വിദ്യാർത്ഥിയായിരിക്കേ ഏറെ അവിചാരിതമായി  മിമിക്രി വേദികളിൽ നിന്നാണ് സിനിമയിലേക്ക് എത്തിയത്. കലാഭവൻ ട്രൂപ്പിൽ വളരെ പ്രമുഖനായ മിമിക്രി കലാകാരനായി തിളങ്ങി പിന്നീട് പിൽക്കാലത്ത് മലയാള സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ച ദിലീപ് അതിനു ശേഷം ആണ് സിനിമയിൽ അഭിനയ രംഗതിയ്ക്കു എത്തുന്നത്. പിന്നെ അങ്ങോട്ട് വളരെ പെട്ടന്ന് ആയിരുന്നു ദിലീപ് എന്ന നടന്റെ വളർച്ച. നിരവധി സിനിമകളിൽ ആയിരുന്നു ദിലീപ് നായകനായി എത്തിയത്. ഹാസ്യം ആയാലും സീരിയസ് രംഗങ്ങൾ ആയാലും വളരെ അനായാസം ആയി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള താര വളരെ പെട്ടന്ന് ആണ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്. ഇന്നും മലയാളികൾ ഓർത്ത് ഇരിക്കുന്ന ചിത്രങ്ങളിൽ വലിയ ഒരു ഭാഗവും ദിലീപിന്റെ ചിത്രങ്ങൾ ആയിരിക്കും.

നല്ല ഒരു നടനേക്കാൾ ഉപരി നല്ല ഒരു മനുഷ്യൻ കൂടിയാണ് താൻ എന്ന് ദിലീപ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ദിലീപ് ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് പല തവണ സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്. സ്വന്തം കാര്യം മാത്രം നോക്കാതെ സഹതാരങ്ങളെ കൂടി പരിഗണിക്കുകയൂം സഹതാരങ്ങളുടെ കഷ്ടപ്പാടിൽ സഹായിക്കാൻ മനസ്സ് കാണിക്കുകയും ചെയ്യുന്ന ദിലീപിനെ കുറിച്ചുള്ള ഒരു കാര്യം  ആണ് ഇപ്പോൾ മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി പറയുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വീണ്ടും ചർച്ച ആകുന്നത്. താൻ സിനിമയിൽ അഭിനയിക്കാതെ കുറച്ച് വർഷങ്ങൾ ഇരുന്നു എന്നും അന്ന് എന്താണ്  ഞാൻ ഇങ്ങനെ ഇടവേള എടുത്തിരിക്കുന്നത് എന്ന് വിളിച്ച് ചോദിച്ച ഒരേ ഒരു വ്യക്തി ദിലീപ് മാത്രമാണ് എന്നാണ് സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പറയുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ സിനിമ ചെയ്യാതിരുന്ന സമയത്ത് മോഹൻലാൽ വിളിച്ച് ചോദിച്ചില്ല എന്താണ് സിനിമ ചെയ്യാതിരിക്കുന്നത്? എന്തിനാണ് ഇങ്ങനെ ഗ്യാപ് ഇടുന്നത് എന്ന്, മമ്മൂട്ടി വിളിച്ച് അന്വേഷിച്ചില്ല സിനിമ ചെയ്യാത്തതിന്റെ കാരണം എന്താണെന്ന്. ആകെ വിളിച്ചത് ദിലീപ് മാത്രമാണ്. എന്നിട്ട് എന്നോട് പറഞ്ഞത് സുരേഷേട്ടാ നിങ്ങൾ എന്താണ് സിനിമ ചെയ്യാത്തത്? നിങ്ങൾ ഇങ്ങനെ വെറുതെ ഇരിക്കല്ലേ, എന്തെങ്കിലും പടം ചെയ്യൂ, ഞാൻ ചെയ്യാം സിനിമ, നിങ്ങൾ വന്നു അഭിനയിക്കൂ എന്ന്. അപ്പോഴും ദിലീപ് ചോദിക്കുന്നത് അങ്ങനെ ആണെന്നും ആണ് സുരേഷ് ഗോപി പറയുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.