എന്റെ മകൾ കീർത്തി ആയാൽപോലും ആ പ്രസ്താവനയോട് എനിക്ക് യോജിക്കാൻ കഴിയില്ല

ദേശീയ അവാർഡ് ലഭിച്ചതിനു പിന്നാലെ നടി അപർണ ബാലമുരളി ഒരു പ്രസ്താവന നടത്തിയിരുന്നു, നടന്മാർക്കും നടിമാർക്കും പ്രതിഫലം നൽകുന്നത് ഒരുപോലെ അല്ല നടന്മാരുടെ പ്രതിഫലം നടിമാരുടെ പ്രതിഫലത്തേക്കാൾ കൂടുതലാണ് എന്നാണ് അപർണ പ്രസ്താവിച്ചത്. പ്രതിഫലത്തിലുള്ള ഈ അന്തരം ശെരിയല്ല അതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല എന്നാണ് അപർണ പറഞ്ഞത്. ഇപ്പോഴിതാ നടീനടന്മാരുടെ പ്രതിഫല തുകയെക്കുറിച്ച് അപർണ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. അപർണ തന്റെ സ്വന്തം കഴിവ് കൊണ്ട് ഒരു സിനിമ ഹിറ്റാക്കിയാൽ മോഹൻലാലിൻറെ പ്രതിഫലം നൽകുമെന്നാണ് സുരേഷ് കുമാർ പറയുന്നത്.

സിനിമയിൽ എങ്ങനെയാണ് എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകുന്നത്, ലോകത്ത് എവിടെയെങ്കിലും അങ്ങനെ നടക്കുന്നുണ്ടോ, സൂപ്പർ താരങ്ങൾക്ക് നമുക്ക് വൻ പ്രതിഫലം നൽകാം, സ്വന്തം കഴിവ് കൊണ്ട് സിനിമ ഹിറ്റാക്കുന്നവരെയാണ് നമ്മൾ സൂപ്പർ താരങ്ങൾ എന്ന് വിളിക്കുന്നത്, മോഹൻലാലിന് നമുക്ക് കോടികൾ പ്രതിഫലം നൽകാം കാരണം മോഹൻലാലിനെ കാണാൻ വേണ്ടിയാണ് ആളുകൾ തിയേറ്ററിൽ എത്തുന്നത്, അതെ പ്രതിഫലം എന്റെ മകൾക്ക് നൽകണമെന്ന് പറഞ്ഞാൽ പോലും ഞാൻ അത് അനുവദിക്കില്ല എന്നാണ് സുരേഷ് പറയുന്നത്. അപർണയെ എനിക്ക് വലിയ ഇഷ്ടമാണ് സിനിമയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ച് അപര്ണക്ക് അറിയാത്തത് കൊണ്ടാണ് അപർണ അങ്ങനെയൊക്കെ പറഞ്ഞത്.

സർക്കാർ സർവീസിൽ ആണെങ്കിൽ ഒരേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഒരേ ശമ്പളം നല്കാൻ കഴിയും എന്നാൽ സിനിമയിൽ അത് നടപ്പിലാക്കാൻ കഴിയില്ല എന്നാണ് സുരേഷ് പറയുന്നത്. എന്നാണ് സുരേഷ് പറയുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് അപര്‍ണ ബാലമുരളി. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങാനും നടിക്ക് സാധിച്ചിരുന്നു. സൂര്യ നായകനായ സുറൈ പോട്രെലെ അഭിനയത്തിനാണ് അപര്ണക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്.