മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച നടൻ ആണ് മമ്മൂട്ടി. മലയാള സിനിമ പ്രേമികളുടെ സ്വകാര്യ അഹങ്കാരം കൂടി ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകം കൂടിയാണ്. തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം മലയാള സിനിമയുടെ ഒരു നെടുന്തൂൺ ആണെന്ന് തന്നെപറയാം. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. അതിൽ പലതും വർഷങ്ങൾക്ക് ഇപ്പുറം ഇന്നും കാണുമ്പോൾ മലയാളികൾ ഹരം കൊള്ളുന്നവ തന്നെയാണ്. ഒരുകാലത്ത് മമ്മൂട്ടി ചിത്രങ്ങൾ തീയേറ്ററുകൾ അടക്കി ഭരിച്ചിരുന്നു. മമ്മൂട്ടി മലയാള സിനിമയുടെ സൂപ്പർസ്റ്റാർ ആകാൻ ഒരുപാട് നാളുകൾ ഒന്നും വേണ്ടി വന്നില്ല. അടുത്തിടെ ആണ് താരം തന്റെ അഭിനയ ജീവിതത്തിന് അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. താരം തന്റെ എഴുതാം വയസ്സ് പിന്നിടുമ്പോഴും ഇന്നും മമ്മൂട്ടി മലയാള സിനിമയുടെ യുവ താരങ്ങൾക്ക് ഒരു വെല്ലുവിളി തന്നെ ആണെന് പറയാം, കാരണം കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും മമ്മൂട്ടിക്ക് പകരം മലയാള സിനിമയിൽ മറ്റൊരു നടന്മാരും ഇല്ല എന്നത് തന്നെ ആണ് അതിന്റെ കാരണവും.
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സുരാജ് വെഞ്ഞാറന്മൂട് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഒരു സമയത്ത് താൻ മലയാള സിനിമയിൽ വയസായ കഥാപാത്രങ്ങൾ മാത്രമായിരുന്നു ചെയ്തിരുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പനും കുട്ടൻ പിള്ളയുടെ ശിവരാത്രിയും ഫൈനൽസും എല്ലാം വെഞ്ഞാറന്മൂട് പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങൾ ആയിരുന്നു. തന്റെ പ്രായത്തിനേക്കാൾ കൂടുതൽ പക്വത ഉള്ള കഥാപാത്രങ്ങളെ ആയിരുന്നു ആ സമയങ്ങളിൽ സ്ഥിരം വെഞ്ഞാറന്മൂട് ചെയ്തത്. ഒരിക്കൽ ഇത്തരത്തിൽ സ്ഥിരം ചെയ്യുന്നതിന് മമ്മൂക്ക തന്നെ വിലക്കിയെന്നും വെഞ്ഞാറന്മൂട് പറഞ്ഞു. നീ ഈ പരുപാടി ഇവിടെ വെച്ച് നിർത്തിക്കോ എന്നും അല്ലെങ്കിൽ നിനക്കും നെടുമുടി വേണുവിന്റെയും തിലകന്റെയും ഒക്കെ അവസ്ഥ ഉണ്ടാകും എന്നും മമ്മൂക്ക മുന്നറിയിപ്പ് നൽകി.
അതോടെ ഈ പരുപാടി ഞാൻ ഇവിടെ വെച്ച് നിർത്തി മമ്മൂക്ക എന്ന് ഞാൻ മമ്മൂക്കയോട് അപ്പോൾ തന്നെ പറയുകയും ചെയ്തു. മലയാള സിനിമയിലെ ഒരു പ്രധാന പ്രശ്നം ആണ് ടൈപ്പ് കാസ്റ്റിംഗ് എന്നും വെഞ്ഞാറന്മൂട് പറഞ്ഞു.