പ്രിത്വിരാജിന്റെ കുടുംബത്തിൽ അപ്രതീക്ഷിതമായ ആ വിയോഗം

മലയാള സിനിമയിലെ യുവതാരനിരയിൽ മുൻപന്തിയിൽ ആണ് ഇന്ന് പ്രിത്വിരാജിന്റെ സ്ഥാനം. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞു.  അഭിനേതാവിനു പുറമെ ഗായകനായും താരം മലയാള സിനിമയിൽ തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. ലൂസിഫർ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കും താരം ചുവട് വയ്ക്കുകയായിരുന്നു. ഇക്കാലയളവിൽ 100ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്  സംസ്ഥാന അവാർഡുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തകയായ സുപ്രിയ മേനോനെയാണ് പൃഥ്വിരാജ് വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇരുവരും.

ഇപ്പോഴിതാ ഇവരുടെ ഈ സന്തോഷത്തിനിടയിലേക്ക് ഒരു അപ്രതീക്ഷിത വിയോഗ വാർത്തയാണ് എത്തിയിരിക്കുന്നത്. സുപ്രിയയുടെ പിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ കഴിഞ്ഞ ദിവസം ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞിരിക്കുകയാണ്. നന്നേ ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ട്ടപെട്ട പ്രിത്വിരാജിന് സുപ്രിയയെ വിവാഹം കഴിച്ചതോടെ പിതൃ തുല്യൻ ആയിരുന്നു വിജയകുമാർ. വിജയകുമാറിന്റെ ഈ വിയോഗം പ്രിത്വിയെയും മാനസികമായി ഉലച്ചിരിക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു വിജയകുമാർ. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു. അതിനൊപ്പം തന്നെ ഏറെ കാലം കൊണ്ട് കാൻസറും വിജയകുമാറിന്റെ ജീവിതത്തിൽ വില്ലനായി എത്തിയിരുന്നു.

71 വയസായിരുന്നു വിജയകുമാറിന്. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. പാലക്കാട് സ്വദേശി ആണ് വിജയകുമാർ. വിജയകുമാറിന്റെയും ഭാര്യ പത്മയുടെയും ഏക മകൾ ആണ് സുപ്രിയ മേനോൻ. പിതാവിന്റെ ഈ വിയോഗത്തിൽ താരങ്ങളെ ആശ്വസിപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് വിജയകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണവും ലഭിക്കാറുണ്ട്. എന്നാൽ ഈ അപ്രതീക്ഷിതമായ വിയോഗ വാർത്ത സുപ്രിയയെ പോലെ തന്നെ പ്രേക്ഷകരെയും സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്.