പുറത്ത് കാണുന്ന സ്വഭാവം ആണോ പ്രിത്വിക്ക് വീട്ടിലും, സുപ്രിയയുടെ മറുപടി

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താര ദമ്പതികൾ ആണ് പ്രിത്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഒരുപാട് വിവാദങ്ങളിൽ ഉൾപ്പെട്ട ഒരു താരമാണ് പൃഥ്വിരാജ്. മനസ്സിൽ ഉള്ള കാര്യങ്ങൾ ഒരു മറയും കൂടാതെ മുഖം നോക്കാതെ തുറന്ന് പറയുന്ന സ്വഭാവം ആണ് പ്രിത്വിരാജിന്റേത്. അത് കൊണ്ട് തന്നെ പലപ്പോഴും പ്രിത്വിരാജിന്റെ പേര് പല വിവാദങ്ങളിലും വലിച്ചിഴക്ക പെട്ടിട്ടുണ്ട്. പ്രിത്വി താൻ നൽകുന്ന അഭിമുഖങ്ങളിൽ എല്ലാം മറ്റു നടന്മാരെ കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കിയപ്പോഴെല്ലാം അതെല്ലാം വലിയ രീതിയിൽ തന്നെ വിമർശനങ്ങൾക്ക് വഴി തെളിച്ചു. എന്നാൽ സിനിമയിൽ പ്രിത്വിരാജിന്റെ വളർച്ച ആരെയും അസൂയപെടുത്തും വിധം ഉള്ളത് ആയിരുന്നു. നടനായും ഗായകനായും സംവിധായകൻ ആയും നിർമ്മാതാവ് ആയും എല്ലാം പ്രിത്വി ഇന്ന് മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ ഇന്ന് ഒരു അഭിവാജ്യ ഘടകം ആണ് പ്രിത്വിരാജ് എന്ന് തന്നെ പറയാം. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ പ്രിത്വിക്ക് എതിരെ വന്നപ്പോഴും പ്രിത്വിക്ക് പിന്തുണ നൽകി കൂടെ നിന്നത് ഭാര്യ സുപ്രിയ ആണ്.

ഇന്ന് പ്രിത്വിയുടെ പ്രൊഡക്ഷൻ കമ്പനി നോക്കി നടത്തുന്ന ചുമതല ആണ് സുപ്രിയയ്ക്ക് ഉള്ളത്. പരസ്പ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്ന ഇരുവരുടെയും ദാമ്പത്യം മറ്റുള്ളവർക്കും ഒരു മാതൃക ആണ്. സുപ്രിയയെ വിവാഹം കഴിച്ചപ്പോഴും പ്രിത്വിക്കെതിരെ വിമര്ശനങ്ങൾ ഉണ്ടായിരുന്നു. അന്നും പ്രിത്വി തന്റെ നിലാപാടുകളിൽ തന്നെ ഉറച്ച് നിന്ന്. അന്ന് വിമർശിച്ചവർ എല്ലാം ഇന്ന് ഒന്നടങ്കം പറയുന്നത് പ്രിത്വിക്ക് ഒരിക്കലും സുപ്രിയയെക്കൾ നല്ല ഒരു ജീവിത പങ്കാളിയെ കിട്ടില്ല എന്നാണ്. വിമർശിച്ചവർ കൊണ്ട് തന്നെ പ്രശംസിപ്പിക്കാൻ പ്രിത്വിരാജിന് കഴിഞ്ഞു എന്നത് തന്നെ ആണ് താരത്തിന്റെ ജീവിത വിജയവും. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പ്രിത്വിരാജിന്റെ സ്വഭാവത്തെ കുറിച്ച് അവതാരകൻ ചോദിക്കുന്ന ചോദ്യവും അതിനു സുപ്രിയ നൽകുന്ന മറുപടിയും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പ്രിത്വിരാജിന്റെ വീട്ടിൽ ഉള്ള സ്വഭാവം എങ്ങനെ ആണെന്നാണ് അവതാരകൻ സുപ്രിയയോട് ചോദിച്ചത്. സുപ്രിയയുടെ മറുപടി ഇങ്ങനെ ആണ്, പൊതു സ്ഥലങ്ങളിൽ പോലും തുറന്ന് സംസാരിക്കുന്ന ആൾ ആണ് പ്രിത്വി. അപ്പോൾ വീട്ടിലെ കാര്യം പറയണോ? വീട്ടിൽ അതിനേക്കാൾ ഏറെ തുറന്നു സംസാരിക്കുന്ന ആൾ തന്നെ ആണ്. അത് തന്നെയാണ് ഞാൻ പ്രിത്വിയിൽ കണ്ട വലിയ ഗുണം എന്നും സുപ്രിയ പറയുന്നു. കാരണം നമുക്ക് ഒരാളെ കുറിച്ച് അവരുടെ സിമ്പതി നേടാൻ വേണ്ടി ഇല്ലാത്ത കള്ളങ്ങൾ പറഞ്ഞാൽ നാളെയും ആ കള്ളം ഓർത്ത് വെക്കണം അയാളെ കാണുമ്പോൾ പറയാൻ വേണ്ടി. എന്നാൽ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ മുഖത്ത് നോക്കി അപ്പോഴേ പറഞ്ഞിട്ട് ഇറങ്ങി പോകുന്നത് അല്ലെ അതിനേക്കാൾ എളുപ്പമുള്ള കാര്യം എന്നും പ്രിത്വിയിലെ ഏറ്റവും വലിയ ഗുണവും അത് തന്നെ ആണെന്നും സുപ്രിയ പറയുന്നു.