സാദാരണക്കാരെ പോലെ സ്കൂട്ടറുമായി നിരത്തിൽ ഇറങ്ങിയ താരത്തിന് കിട്ടിയ പണി കണ്ടോ


സിനിമ താരങ്ങളെ കേവലം ഒരു കലാകാരനെ പോലെ അല്ല നമ്മൾ കാണുന്നത്. പലരെയും നമ്മുടെ കുടുംബത്തിൽ ഒരു അംഗത്തെ പോലെ ആണ് നമ്മൾ കാണുന്നത്. അത് കൊണ്ട് തന്നെ ആണ് സൂപ്പർസ്റ്റാറുകളുടെ പേരും പറഞ്ഞു ഫാൻ ഫൈറ്റുകൾ ഉണ്ടാകുന്നതും വലിയ വലിയ കട്ട് ഔട്ടുകൾ സ്ഥാപിക്കുന്നതും സിനിമയുടെ റിലീസ് ദിവസം ഫ്ലെക്സുകൾക്ക് മുകളിൽ കൂടി പാൽ അഭിഷേകവും എല്ലാം ആരാധകർ നടത്തുന്നത്.

അത്രയേറെ ആരാധനയും സ്നേഹവുമാണ് പ്രേക്ഷകർക്ക് തങ്ങളുടെ ഇഷ്ട്ട താരങ്ങളോട്.  എന്നാൽ ആരാധകരുടെ ഈ അമിത സ്നേഹം പലപ്പോഴും താരങ്ങളെ അസ്വസ്ഥർ ആകാറുണ്ട്. ആളുകൾ ഓടിക്കൂടും എന്ന ഭയം കൊണ്ട് വ്യക്തിപരമായ പല സ്വാതന്ത്രങ്ങളും നമ്മുടെ താരങ്ങൾ വേണ്ട എന്ന് വെയ്ക്കുന്നുണ്ട്. പലപ്പോഴും പല താരങ്ങളും ഈ കാര്യത്തെ കുറിച്ച് അഭിമുഖങ്ങളിലും മറ്റും തുറന്ന് പറഞ്ഞിട്ടും ഉണ്ട്.

കൂട്ടുകാർക്ക് ഒപ്പമോ കുടുംബത്തിനൊപ്പമോ ഒന്ന് സ്വാതന്ത്ര്യത്തോടെ പുറത്തത് പോകാനും കാഴ്ചകൾ ആസ്വദിക്കാനും ഒന്നും പലപ്പോഴും താരങ്ങൾക്ക് കഴിയാറില്ല എന്നതാണ് സത്യം. കാരണം പൊതുസ്ഥലത്ത് തങ്ങളുടെ ഇഷ്ടതാരത്തിനെ കണ്ടാൽ ആളുകൾ ഓടിക്കൂടും എന്നത് ആണ് അതിന്റെ കാര്യം. ഇപ്പോഴിതാ അത്തരത്തിൽ സാദാരണക്കാരനെ പോലെ പുറത്ത് കാര്യങ്ങൾ ആഗ്രഹിച്ച് പുലിവാല് പിടിച്ച ഒരു താരത്തിന്റെ വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സാധാരണക്കാരനെ പോലെ ഹെൽമെറ്റ് പോലും വെയ്ക്കാതെ സ്കൂട്ടറുമെടുത്ത് കറങ്ങാൻ ഇറങ്ങിയ അജയ് ദേവ്ഗണിനെ കണ്ടു ആരാധകർ ഓടി കൂടുകയായിരുന്നു.  ആളുകൾ കൂടുന്നത് കണ്ടു പന്തി അല്ല സാഹചര്യമെന്നു മനസ്സിലാക്കിയ താരം സ്കൂട്ടറിന്റെ വേഗത കൂട്ടി അവിടെ നിന്നും പോകുന്നതും ആണ് വിഡിയോയിൽ കാണുന്നത്. എന്നാൽ സ്കൂട്ടർ ഓടിക്കുമ്പോൾ താരം ഹെൽമറ്റ് വെയ്ക്കാതിരുന്നത് എന്താണ് എന്നാണ് വിമർശിച്ച് കൊണ്ട് പലരും പറഞ്ഞിരിക്കുന്നത്.

എന്നാൽ ഇത് യഥാർത്ഥ സംഭവം അല്ല എന്നും ഷൂട്ടിങ്ങിന്റെ ഭാഗം ആണെന്നും ആണ് താരത്തിന്റെ ആരാധകർ വാദിക്കുന്നത്. എന്തായാലും ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്. ദൃശ്യം 2 ആണ് താരത്തിന്റേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. ചിത്രം വലിയ വിജയം തന്നെ ആണ് ബോളിവുഡിൽ നേടിയെടുത്തത്.