നമ്മുടെ താരങ്ങളെ അന്യ ഭാഷ ചിത്രങ്ങളിൽ കാണുമ്പോൾ നമുക്ക് ഭയങ്കര സന്തോഷം ആണ്


ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈൽ ഗ്രൂപ്പിൽ ഹമൽ മുന്ന എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ മലയാളം സൂപ്പർ താരങ്ങളെ തമിഴ്ലേക്കും തെലുങ്ങിലേക്കും അഭിനയിക്കാൻ വിളിക്കുമ്പോ ഇവിടുള്ളോർക്ക് ഭയങ്കര ആഘോഷമാണ്. പക്ഷെ അതിനു പുറകിലെ അവരുടെ സൈക്കോളജിക്കൽ മൂവ്മെന്റ് ആർക്കും മനസ്സിലാകുന്നില്ല.

നായകന് പുറമെ ഒരു സൂപ്പർസ്റ്റാർ ഇമേജ് ഉള്ളയാളെ ഡിമാൻഡ് ചെയുന്ന കഥാപാത്രം കഥയിലുണ്ടെങ്കിൽ അതിലേക്ക് തമിഴിലെയോ തെലുങ്കിലെയോ തന്നെ സൂപ്പർതാരങ്ങളെ കാസ്റ്റ് ചെയ്യാനൊക്കില്ല. കാരണം അയാൾക്കുള്ള ശമ്പളം കൂടെ കൊടുക്കാൻ നിന്നാൽ പടത്തിന്റെ ബഡ്ജറ്റ് ഇരട്ടിയാകും. മാത്രമല്ല ഊക്ക് കൊള്ളാനുള്ള കഥാപാത്രം ആണെങ്കിൽ അവിടെ ഉള്ള സൂപ്പർ താരങ്ങൾ അഭിനയിക്കുകയും ഇല്ല. അങ്ങനെ വരുമ്പോഴുള്ള ഓപ്ഷനാണ് മലയാളം കന്നഡ സൂപ്പർ താരങ്ങൾ.

പേരിനൊരു സൂപ്പർ സ്റ്റാർ ഇമേജുമായി ചില്ലറ വല്ലതും കൊടുത്താലും മതി. പോരാത്തതിന് കേരളത്തിൽ ഫ്രീ പ്രൊമോഷനും ആയി. ഇവിടെ കിട്ടുന്നതിനേക്കാൾ അല്പം കാശ് കൂട്ടി കിട്ടുന്നത് കൊണ്ട് നമ്മടെ അണ്ണന്മാർ ഊക്ക് കിട്ടുന്ന കഥാപാത്രം ആണെങ്കിൽ പോലും പോയി അഭിനയിക്കുവേം ചെയ്യും. രജനി അണ്ണന്റെ ജയ്ലർ സിനിമയിലും ഇത് തന്നെയാണ് പരുപാടി. അല്ലാതെ ശിവരാജ് കുമാറിന്റെയും മോഹൻലാലിന്റെയും അഭിനയം കണ്ട് പുളകം കൊണ്ടത് കൊണ്ടോ.

ഇവർ വന്ന് അഭിനയിച്ചാൽ തമിഴ് നാട്ടിൽ സിനിമക്ക് ഹൈപ്പ് കൂടുതൽ കിട്ടുമെന്ന് കരുതിയിട്ടോ അല്ല. മമ്മൂട്ടിക്ക് ആയാലും ശെരി മോഹൻലാലിന് ആയാലും ശെരി കേരളത്തിന്‌ പുറത്ത് ഓഡിയൻസിന്റെ ഇടയിൽ വലിയ ചലനം ഒന്നും ഉണ്ടാക്കാനുള്ള പൊട്ടൻഷ്യലും ഇല്ല. അതുകൊണ്ട് ജയ്ലറിലെ ലാലേട്ടനെ കണ്ട് ആവശ്യമില്ലാത്ത തള്ളും പ്രതീക്ഷകളും ഒന്നും വേണ്ട. ഊക്ക് കിട്ടാൻ നല്ല സാധ്യതയുണ്ട് എന്നുമാണ് പോസ്റ്റ്.

മോഹൻലാലായാലും മമ്മൂട്ടിയായാലും തമിഴിൽ ഓഡിയൻസിനിടയിൽ വല്യ പിടിയില്ല. ഏത് മമ്മൂട്ടി, തമിഴിൽ 20 ഓളം ചിത്രങ്ങളിൽ നായകനായ മമ്മൂട്ടി. മക്കൾ ആട്ച്ചി, ദളപതി, ആനന്ദം, മറുമലർച്ചി പോലെയുള്ള സൂപ്പർ, മെഗാ ഹിറ്റുകൾ തമിഴ്ലുള്ള മമ്മൂട്ടി. തമിഴ്നാട്ടിൽ 200 ഓളം ദിവസം കളിച്ച സി ബി ഐ, 100 ഓളം ദിവസങ്ങൾ കളിച്ച നായർസാബ്, ന്യൂഡൽഹി പോലുള്ളത് പേരിലുള്ള മമ്മൂട്ടി. കുറച്ചു മുമ്പുള്ള കാര്യങ്ങളായത് കൊണ്ട് പോസ്റ്റ്‌ മാന് അറിയാത്തതാകാം എന്നാണ് ഒരാൾ പറഞ്ഞ കമെന്റ്.