ഇത്രയേറെ പൊരുത്തക്കേടുകൾ ഉണ്ടായിട്ടും ഈ സിനിമ എങ്ങനെ ഹിറ്റ് ആയി


മണിച്ചിത്രത്താഴ് സിനിമയെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരിക്കുന്നത് . സിനി ഫൈൽ ഗ്രൂപ്പിൽ മഠത്തിൽ ഉണ്ണികൃഷ്ണൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മാടമ്പള്ളിയിലെ പെൺകുട്ടിയുടെ ഭ്രാന്ത് മാറ്റാൻ വിളിച്ചു വരുത്തിയ ഒരു മന്ത്രവാദി തിരുമേനി. ഇയാളെ ലോകപ്രശസ്ത മനഃശാസ്ത്രജ്ഞൻ ബ്രാഡ്ലി, സൈക്കോളജിയിൽ യിൽ ഒരു ‘പ്രബന്ധം’ അവതരിപ്പിക്കാൻ അമേരിക്കയിലേക്ക് ക്ഷണിച്ചു വരുത്തിയത്രേ.

അവിടെ വെച്ചാണ് ആധുനിക മനഃശാസ്ത്രത്തിൽ ‘ലോകപ്രസിദ്ധി’ നേടിയ രണ്ട് ‘പ്രബന്ധങ്ങൾ’ രചിച്ച,അരക്കിറുക്കൻ സണ്ണിയെ അയാൾ കണ്ടുമുട്ടിയത്. മാടമ്പള്ളിയിലെ നകുലന്റെ ഭാര്യയുടെ ഭ്രാന്ത്‌ മാറ്റാൻ, ഒരു മനഃശാസ്ത്രജ്ഞനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ (ഇപ്പോൾ അയാൾക്ക്‌ വട്ടില്ലേ) പോലെ സഞ്ചരിക്കാൻ റെഡി ആവുകയാണ് സണ്ണി. അതിന് അയാൾക്ക്‌ മന്ത്രവാദിയുടെ ഉപകരണങ്ങൾ വേണം. മന്ത്രവാദി ഒരുക്കുന്ന പശ്ചാത്തലം വേണം.

മന്ത്രവാദിയും മന്ത്രവാദവും വേണം. ലോകപ്രശസ്ത ‘ആധുനിക മനഃശാസ്ത്രജ്ഞൻ’ സണ്ണിക്ക് ഇതൊന്നും പോരാഞ്ഞിട്ട്, ആ മന്ത്രവാദിയുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം. തന്റെ ആധുനിക ചികിത്സ നടത്താൻ ഇതിനെയൊക്കെ ആശ്രയിക്കുന്ന സണ്ണിയല്ലേ ആ സിനിമയിലെ ഒന്നാം നമ്പർ അന്ധ വിശ്വാസി. ഇയാൾക്ക് താൻ ഒരു ലോകപ്രശസ്ത ആധുനിക സൈക്ക്യാട്രിസ്റ്റ് ആണെന്ന് വീമ്പ് കാണിക്കാൻ എന്ത് യോഗ്യതയാണുള്ളത്?

അന്ധവിശ്വാസങ്ങളെ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ അകമ്പടിയോടെ വെള്ള പൂശുകയും പ്രമോട്ട് ചെയ്യുകയും ചെയ്ത ഒരു മലയാള സിനിമ വേറെ കാണില്ല. അത്രക്ക് പൊരുത്തക്കേടുകൾ നിറച്ചു വെച്ച ഒരു തിരക്കഥയിൽ ഒരുങ്ങിയ ആ സിനിമ വമ്പൻ ഹിറ്റ്‌ ആയി മാറി. പല ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. അവാർഡുകൾ വാങ്ങിക്കൂട്ടി. എന്ത് പ്രബുദ്ധതയും പുരോഗമനവും പുറമേക്ക് കാണിച്ചാലും. മലയാളിയും മലയാള സിനിമയും അന്ധവിശ്വാസങ്ങളുടെ തണലിൽ മയങ്ങുന്നവരാണ് എന്നതിന്റെ തെളിവാണ് ഈ അബദ്ധജടിലവും, തെറ്റായ സന്ദേശം നൽകുന്നതുമായ ഈ പിന്തിരിപ്പൻ സിനിമ ഇവിടെ ആഘോഷിക്കപ്പെട്ടത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ഗംഗ യുടെ കാരക്ടർ അല്ലെ അന്ധവിശ്വാസി. അത് ഒരു രോഗവസ്ഥയുമായി ബ്ലെൻഡ് ചെയ്തപ്പോ അതിൽ നിന്ന് പുറത്ത് കൊണ്ട് വരാൻ പുള്ളിക്കാരിയുടെ അതേ അന്ധവിശ്വാസം തന്നെ സണ്ണി മുതലെടുത്തു. പിന്നെ തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് തിരുമേനി യോട് പറയുന്നത്.. അന്ധവിശ്വാസം അല്ല, ദൈവ വിശ്വാസം മാത്രം ആയി കണ്ടൂടെ. എന്തെ സണ്ണിക്ക് അങ്ങനെ പാടില്ലെന്ന് ഉണ്ടോ. ഇന്നും പല സർപ്രൈസ്കളും ഒളിഞ്ഞു കിടക്കുന്ന ഇത്രയും ഗംഭീര സ്ക്രിപ്റ്റ് നെ.. വായി തോന്നുന്ന വിഡ്ഢിത്തം വിളിച്ചു പറഞ്ഞു ആളാവാൻ നോക്കിയതാണ് എന്നാണ് വന്നിരിക്കുന്ന ഒരു കമെന്റ്.