തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു ആ ബന്ധം

കോടിക്കണക്കിനു ആരാധകർ ഉള്ള താരമാണ് സണ്ണി ലിയോൺ. തെന്നിന്ത്യയിലെ ബോളിവുഡിലും ഒരു പോലെ തിളങ്ങി നിന്ന താരം എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി അധികം ചിത്രങ്ങളിൽ ഒന്നും സജീവമല്ല. ഒരു കാലത്ത് സിനിമകളിൽ സജീവം ആയിരുന്നു സണ്ണി. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. പോൺ ചിത്രങ്ങളിലെ നായിക കൂടിയായ താരം നിരവധി വിമർശനങ്ങൾക്കും ഇര ആയിട്ടുണ്ട്. ആരാധകരെ പോലെ തന്നെ സണ്ണി ലിയോണിന് വിമർശകരും ധാരാളം ആണ്. എന്നാൽ വിമർശനങ്ങൾ ഒന്നും തന്നെയോ തന്റെ ജീവിതത്തെയോ ഒരു തരത്തിലും ബാധിക്കില്ല എന്ന് സണ്ണി തന്നെ തന്റെ ജീവിതത്തിൽ കൂടി തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പഴയകാല പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സണ്ണി ലിയോൺ. താനും റസല്‍ പീറ്റേഴ്‌സും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നും ഞങ്ങൾ കുറച്ച് നാളുകൾ ഡേറ്റിങ്ങിൽ ആയിരുന്നു എന്നും തുറന്നു പറയുകയാണ് സണ്ണി. എന്നാൽ താൻ ചെയ്തതിൽ ഏറ്റവും വലിയ അബദ്ധം ആയിരുന്നു ആ ബന്ധം എന്നുമാണ് സണ്ണി ലിയോൺ പറയുന്നത്. റസലും താനും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു എന്നും പിന്നീട് എപ്പോഴോ ആ സൗഹൃദം പ്രണയത്തിലേക്ക് കടക്കുകയും പിന്നെ ഞങ്ങൾ തമ്മിൽ ഡേറ്റിങ് ആരംഭിക്കുകയും ആയിരുന്നു. സത്യത്തിൽ എന്തിനു വേണ്ടിയാണ് ഞങ്ങൾ ഡേറ്റ് ചെയ്തത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല, ഞങ്ങൾക്ക് പറ്റിയ വലിയ ഒരു അബദ്ധം ആയിരുന്നു ആ പ്രണയവും ഡേറ്റിങ്ങും എന്നും ഇപ്പോഴും നല്ല സുഹൃത്തുക്കൾ മാത്രം ആയിരിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു എന്നുമാണ് സണ്ണി പറഞ്ഞത്.

ഒരു കാലത്ത് തന്നെ വിമർശിച്ചവരെ കൊണ്ട് തന്നെ പുകഴ്ത്തുന്ന പ്രവർത്തികൾ ആണ് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ആണ് സണ്ണി ലിയോൺ ചെയ്യുന്നത്. തന്റെ സമ്പാദ്യത്തിന്റെ വലിയ ഒരു പങ്കും സണ്ണി ചിലവാക്കുന്നത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആണ്. മൂന്ന് അനാഥ കുട്ടികളെ ആണ് സണ്ണി ലിയോൺ തന്റെയും ഭർത്താവ് ഡാനിയൽ വെബ്ബറിന്റെയും മക്കളായി ഇപ്പോൾ വളർത്തിക്കൊണ്ടിരിക്കുന്നത്. പോൺ ചിത്രങ്ങളിൽ അഭിനയിക്കുന്നത് പാടെ ഉപേക്ഷിച്ച സണ്ണി ഇപ്പോൾ നല്ല കാരക്ടർ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ ആണ്.

Leave a Comment