പാട്ട് എഴുതിയ ആളും പാടിയ ആളും ഇപ്പോൾ ജീ വനോടെ ഇല്ല എന്നാണ് പാട്ട് ഹിറ്റ് ആയപ്പോൾ അറിഞ്ഞത്


ഒരു കാലത്ത് യുവാക്കളുടെ ഇടയിൽ വലിയ സ്ഥാനം ആണ് ആൽബം സോങ്ങുകളെ സ്വന്തമാക്കിയത്. ഇത്തരം ആൽബം സോങ്ങുകളെ യുവാക്കൾ വലിയ രീതിയിൽ തന്നെ ഹിറ്റ് ആക്കി മാറ്റിയിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരു പാട് ആൽബം ഗാനങ്ങളും ഉണ്ട്. ഒരു കാലത്ത് സിനിമ ഗാനങ്ങളെക്കാൾ കൂടുതൽ യുവ തലമുറ ഏറ്റുപാടിയ ഗാനങ്ങൾ ഇത്തരത്തിൽ ഉള്ള ആൽബം സോങ്ങുകൾ തന്നെ ആയിരുന്നു. ആൽബം സോങ്ങിൽ അഭിനയിച്ചവർക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. ഇന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ പലർക്കും തങ്ങളുടെ യൗവന കാലം ഓർമ്മ വരും.

ഇപ്പോഴിതാ ഇത്തരത്തിൽ ഹിറ്റ് ആയ രണ്ടു ഗാനത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ വിഷ്ണു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളം ആൽബവും ചില തെറ്റിദ്ധാരണകളും സുന്ദരിയേ വാ കൂടുതൽ വിശേഷണത്തിന്റെ ആവശ്യമില്ല. സുന്ദരിയേ വാ പോലെ മലയാളത്തിൽ തരംഗമായ മറ്റൊരു ആൽബം സോങ് ഇല്ലെന്ന് തന്നെ പറയാം.

ആ കാലത്ത് നമ്മളിൽ പലരും ഈ പാട്ട് കേൾക്കാനായി ടീവിയുടെ മുന്നിൽ കാത്തിരുന്നിട്ടുണ്ടാകും. ഇപ്പോൾ ഫോണും ഇന്റർനെറ്റും ഒക്കെയുണ്ടെകിലും അപ്രതീക്ഷിതമായി ഈ പാട്ട് കേൾക്കുമ്പോൾ. ബസ്സിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഈ പാട്ട് ഇടുകയാണെങ്കിൽ വല്ലാത്ത ഒരു ഫീലാണ്. എങ്കിലും പണ്ടൊക്കെ ഈ പാട്ട് കാണുമ്പോൾ ഉള്ളിൽ ചെറിയ ഒരു വിഷമം തോന്നുമായിരിയുന്നു. അതിൽ നായകനായി അഭിനയിച്ച അർഷാദ് ഒരു ആക്‌സിഡന്റിൽ മരിച്ചു പോയെന്ന ഒരു വാർത്ത ആ കാലത്ത് പരന്നിരുന്നു.

പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് ഈ പാട്ടിൽ അഭിനയിച്ച നടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന് അറിഞ്ഞത്. ആദ്യം വിശ്വാസം വന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തപ്പിയെടുത്തു മെസ്സേജ് അയച്ചു ആൾ ഇപ്പോഴും ജീവനോടെയുണ്ടെന്ന് മനസ്സിലാക്കി. അങ്ങനെ ഒരുപാട് നാളായി മനസ്സിൽ കൊണ്ടുനടന്ന ഒരു തെറ്റിദ്ധാരണ അതോടെ അവസാനിച്ചു.

എന്നും വരും വഴി വക്കിൽ… സുന്ദരിയേ വാ പോലെ 2010 കാലഘട്ടത്തിൽ ഫോണിലും എം പി3 പ്ലയെറിലും തരംഗമായിരുന്ന ഒരു ഗാനമായിരുന്നു എന്നും വരും വഴി വക്കിൽ. ആ കാലത്ത് പ്രണയ നൈരാശ്യം ഉള്ളവരുടെ ദേശിയ ഗാനമായിരുന്നു എന്നും വരും വഴി വക്കിൽ. പ്രണയം പൊട്ടി പാളീസായ ഏതോ ഒരു ഹതഭാഗ്യന്റെ വിലാപമായിരുന്നു എന്നും വരും വഴി വക്കിൽ. പ്രണയമില്ലാത്തവരുടെ ഉള്ളിൽ പോലും നൊമ്പരമുണർത്തുന്നതായിരുന്നു അതിലെ വരികൾ.

എന്നും വരും വഴി വക്കിൽ നെ ചുറ്റി പറ്റിയും ഒരുപാട് കഥകൾ ആ കാലത്ത് നില നിന്നിരുന്നു. ഈ പാട്ട് എഴുതിയ ആൾ ഇത് എഴുതിയ കഴിഞ്ഞ ശേഷം ആത്മഹത്യ ചെയ്തു എന്നായിരുന്നു ഒരു കഥ. ഗാനം ആലപിച്ച ആളും ആത്മഹത്യ ചെയ്തു എന്ന കിംവദന്തിയും ആക്കാലത്തു പരന്നിരുന്നു. വർഷങ്ങൾക്കിപ്പുറം ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിൽ ഈ പാട്ട് എഴുതിയ ആളും പാടിയ ആളും ഒരുമിച്ച് വന്ന് പരിപാടി അവതരിപ്പിച്ചതോടെ ആ ഒരു തെറ്റിദ്ധാരണയും അതോടെ അവസാനിച്ചു എന്നുമാണ് പോസ്റ്റ്.