ഈ ഗാനത്തിന് ചുവട് വെക്കുന്ന താരം ആരാണെന്ന് മനസ്സിലായോ


മലയാളി പ്രേക്ഷകരുടെ മനസില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചതിനാല്‍ രണ്ടാം ഭാഗമുണ്ടാകുമോ എന്ന് ആരാധകരുടെ പതിവ് ചോദ്യമായിരുന്നു. ഇപ്പോഴിതാ, സമ്മര്‍ ഇന്‍ ബത്ലഹേം ഇറങ്ങി 24 വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന വേളയില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻ പന്തിയിൽ തന്നെ ആണ് ചിത്രത്തിനെ സ്ഥാനം. ചിത്രത്തിന് മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങൾക്കും ആരാധകർ ഏറെ ആണ്. ജയറാമും സുരേഷ് ഗോപിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായികയായി എത്തിയത്. കൂടാതെ നിരഞ്ജൻ എന്ന അഥിതി വേഷത്തിൽ മോഹൻലാൽ കൂടി എത്തിയതോടെ ചിത്രം കൂടുതൽ പ്രിയങ്കരം ആകുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വരുന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ കുക്കു വിനോദ് എന്ന ആരാധിക പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അതിമോഹമാണ് ദിനേശാ അതിമോഹം. ആയിരിക്കാം. എങ്കിലും ചോദിക്കട്ടെ.

സമ്മർ ഇൻ ബെത്ലഹേം സിനിമയിൽ ഈ നൃത്തം ചെയ്തത് ആരാണ്? കഥാപാത്രം ആരാണ് എന്നല്ല.ഡാൻസർ ആരാണ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഇത് ജയറാമിന്റെ 5 കസിൻസിൽ ആരും അല്ല പുറത്തുനിന്നും വേറെ ഒരാളാണ്, ആരോ? അവര് പറയാതെ നമ്മൾ അറിയാൻ പോകുന്നില്ല, മൊത്തത്തിൽ ദുരൂഹതയാണീ പടം, ഈ ഡാൻസ് ചെയ്യുന്നത് അപർണ ആയിട്ടാണ് തോന്നിയത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.