പലപ്പോഴും നമ്മുടെ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കണ്ടു നമ്മൾ അത്ഭുതപ്പെടാറുണ്ട്. കാരണം ഇപ്പോഴുള്ള അവരുടെ രൂപവുമായി നന്നേ വ്യത്യാസം ആയിരിക്കും ഇവരുടെ പഴയകാല ചിത്രങ്ങൾക്. ചില താരങ്ങളുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ തമ്മിൽ ഒരു സാമ്യവും കാണില്ല എന്നതാണ് സത്യം. ഇത്തരത്തിൽ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്നത് ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.
ലോക്ക്ഡൗൺ മുതൽ ആണ് താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഇത്രയേറെ ശ്രദ്ധ നേടാൻ തുടങ്ങിയത്. തങ്ങളുടെ പഴയകാല ചിത്രങ്ങൾ പല താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ നിരവധി താരങ്ങളുടെ വർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങൾ ആണ് ആരാധകരുമായി പങ്കുവെച്ചത്. ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നു തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ നിരവധി താരങ്ങളുടെയും പഴയകാല ചിത്രങ്ങളൂം കുട്ടിക്കാല ചിത്രങ്ങളും എല്ലാം ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ഇപ്പോൾ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു താരത്തിന്റെ ചിത്രം ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അത് മറ്റാരുമല്ല, തെന്നിന്ത്യൻ താരം സുമലതയുടെ പഴയകാല ചിത്രങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.
സുമലത സൗന്ദര്യമത്സരത്തിൽ കിരീടം അണിയുന്നതിന്റെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. 1978 ൽ നടന്ന ഒരു സൗന്ദര്യ മത്സരത്തിൽ നിന്നുള്ള ചിത്രം ആണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി കമെന്റുകളും ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. കിരീടം അണിയിക്കുന്നത് ഈയിടെ അന്തരിച്ച ടോളിവുഡി ലെ മുതിർന്ന നടി ജമുന.മുൻ ലോകസഭാ എംപി യുമായിരുന്നു.
അവിടെ നിന്നും നേരെ ദിസൈ മാറിയ പറവൈകൾ എന്ന തമിഴ് പടത്തിലെ നായിക വേഷത്തിലേക്ക്.പിന്നീട് പതിനൊന്ന് വർഷക്കാലം തെന്നിന്ത്യയിലെ താരറാണിപ്പട്ടം അലങ്കരിച്ചു.സുന്ദരിയും ബുദ്ധിമതിയുമായ അഭിനേത്രി, കിരീടം വെക്കുന്നത് ആക്കാലത്തെ തെലുങ്ക് നടി വിജയ. അവർ നസിർ ന്റെ നായികയായി ഹണിമൂൺ എന്ന മൂവിയിൽ ഉണ്ടായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.