ദിലീപ് എനിക്കെന്റെ സ്വന്തം ചേട്ടനെപോലെയാണ് തുറന്നു പറഞ്ഞ് സുജ കാര്ത്തിക

കുസൃതി നിറഞ്ഞ മുഖവുമായി മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന നടിയാണ് സുജ കാർത്തിക. 2002-ൽ മലയാളി മാമന് വണക്കം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. ശേഷം പാഠം ഒന്ന് ഒരു വിലാപം, ഞാൻ സൽപ്പേര് രാമൻകുട്ടി, റൺവേ, നാട്ട്‌രാജാവ്, മാമ്പഴക്കാലം, പൊന്മുടിപുഴയോരത്ത്, പൗരൻ, നേരറിയാൻ സി.ബി.ഐ, ലോകനാഥൻ ഐ.എ.എസ്, അച്ചനുറങ്ങാത്ത വീട്, കിലുക്കം കിലുകിലുക്കം, ലിസമ്മയുടെ വീട്, നാദിയ കൊല്ലപ്പെട്ട രാത്രി, രക്ഷകൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. 2007ൽ സിനിമ വിട്ടു. 2010 ജനുവരി 31-ന് മർച്ചന്‍റ് നേവിയിൽ എൻജിനീയറായ രാകേഷ് കൃഷ്ണനെ വിവാഹം ചെയ്തു.

ഇപ്പോൾ നടൻ ദിലീപിനെനെക്കുറിച്ചും കാവ്യയെക്കുറിച്ചും താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. അതി രൂക്ഷമായ പ്രതിസന്ധി ഘട്ടങ്ങളില്‍ താന്‍ കാവ്യയുടെ കൂടെ ആയിരുന്നുവെന്നും സ്വന്തം ചേട്ടനെ പോലെയാണ് ദിലീപ് എന്നും സുജ കാര്ത്തിക പറയുന്നു , ദിലീപ് നായകനായ റൺവേയിൽ ദിലീപിന്റെ സഹോദരി ആയി എത്തിയത് സുജ കാർത്തിക ആണ്, അന്ന് തുടങ്ങിയ ബന്ധം ഇപ്പോഴും താരം തുടരുന്നുണ്ട്, കാവ്യയ്‌യുമായി വളരെ നല്ല സൗഹൃദ്യമാണ് സുജ കാർത്തികക്ക് ഉള്ളത്.

സിനിമയിലേക്ക് തിരികെ വരാത്തത് എന്ത് കൊണ്ട് എന്നും താരം വ്യക്തമാക്കിയിരുന്നു,  എംകോമിന് എനിക്ക് ഫസ്റ്റ് ക്ലാസായിരുന്നു. അതിനുശേഷം ഞാൻ കോളേജ് അധ്യാപികയായി ജോലി ചെയ്തു. ജെആർഎഫ് ലഭിച്ചു. 2009-ൽ പിജിഡിഎം കോഴ്സിന് ഒന്നാം റാങ്കായിരുന്നു. ഇതോടെ ആത്മവിശ്വാസം കൂടി. കുസാറ്റിൽ നിന്ന് പിഎച്ച്ഡി ലഭിച്ചു. അതിനുശേഷം ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് റിസർച്ച് സർട്ടിഫിക്കറ്റും നേടി. ഇപ്പോൾ കാക്കനാടുള്ള ‘എക്സല്ലർ’ എന്ന പരിശീലന സ്ഥാപനം നടത്തുകയാണ്, സുജ പറയുന്നു. വീട്ടിൽ പഠനം എല്ലാവർക്കും ഒരു വട്ടാണ്. അച്ഛൻ ഡോ. സുന്ദരേശൻ, അമ്മ ഡോ. ചന്ദ്രിക, രണ്ടുപേർക്കും ഡോക്ടറേറ്റുണ്ട്. അവരുടെ പഠനശീലം തന്നെ എനിക്കും ലഭിച്ചു. സിനിമ വിട്ട് മറ്റൊരു തലത്തിലേക്ക് പോകാനുള്ള പ്രധാന കാരണവും സിനിമയിലേക്ക് മടങ്ങി വരാൻ താത്പര്യമില്ല. സ്റ്റേജിൽ എന്തെങ്കിലുമൊക്കെ അവതരിപ്പിക്കാൻ ഇഷ്ടമാണ് എന്നാണ് താരം പറയുന്നത്