നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയുമോ, ചിത്രങ്ങളുമായി സുഹാസിനി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുഹാസിനി. തൊണ്ണൂറുകളിലെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം മലയാളികളുടെ നായിക സങ്കൽപ്പത്തിന് കൂടുതൽ നിറം പകരുന്ന നായിക കൂടി ആയിരുന്നു. ആ കാലത്തെ മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം അഭിനയിക്കാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ശ്രദ്ധേയമായ വേഷങ്ങളിൽ ആണ് സുഹാസിനി എത്തിയത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം ആ കാലത്ത് സിനിമ ചെയ്യാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. ഇടയ്ക്ക് അഭിനയത്തിൽ നിന്നും കുറച്ച് നാളുകൾ ഇടവേള എടുത്ത് മാറി നിന്ന താരം വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. തിരിച്ച് വരവിൽ മലയാള സിനിമയുടെയും ഭാഗമാകാൻ സുഹാസിനി മറന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാൾ ആണ് സുഹാസിനി. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സുഹാസിനി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് എടുത്ത ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ബാംഗ്ലൂർ വെച്ച് എടുത്ത ഒരു ചിത്രത്തിന്റെ ലൊക്കേഷൻ സെറ്റിൽ വെച്ച് എടുത്ത പഴയ ചിത്രം ആണ് താരം പങ്കുവെച്ചത്. നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്തതാണ് ഈ ചിത്രങ്ങള്‍. ആദ്യത്തേത് ബാംഗ്ലൂരില്‍ ‘എരട്‌നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങള്‍ ഷൂട്ടിന് വേണ്ടി അതെ സാരി സംഘടിപ്പിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നല്‍കുന്നു. നന്ദി ആസ്ത, ഈ കൊളാഷിന് എന്നുമാണ് സുഹാസിനി ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്.

നിരവധി പേരാണ് ചിത്രം കണ്ടു കമെന്റുകളുമായ് എത്തിയത്. വളരെ പെട്ടന്ന് തന്നെ താരം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രം പുറത്തിറങ്ങിയ സമയത്തെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് നിരവധി പേരാണ് എത്തിയതും. സുഹാസിനിക്ക് മുൻപ് പ്രേക്ഷകരിൽ നിന്നും ലഭിച്ച അതെ സ്വീകാര്യത തന്നെയാണ് ഇപ്പോഴും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന തെളിവ് ആണ് താരത്തിന്റെ ചിത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന സ്വീകാര്യത.