വിവാഹ വാർഷിക ദിനത്തിൽ മനസ്സ് തുറന്നു സുഹാന

ബഷീർ ബാഷിയുടെ കുടുംബത്തിന് നിരവധി ആരാധകർ ആണ് ഉള്ളത് . മോഡൽ ആയ ബഷീർ ബിഗ് ബോസ്സിൽ പങ്കെടുക്കാൻ എത്തിയതോടെയാണ് താരത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്നു ബഷീർ ബാഷി ബിഗ് ബോസ്സിൽ വെച്ചാണ് വെളിപ്പെടുത്തിയത്. ബഷീറിന്റെ തുറന്ന് പറച്ചിലിന് ശേഷം നിരവധി പേരാണ് താരത്തിന് എതിരെ വിമർശനവുമായി എത്തിയത്. ആദ്യ ഭാര്യ സുഹാനയുടെ പൂർണ്ണ സമ്മതം വാങ്ങിച്ചതു ശേഷമാണു താൻ രണ്ടാം ഭാര്യ മഷൂറായെ വിവാഹം കഴിക്കുന്നത് എന്നും രണ്ടു പേരും ഹാപ്പി ആയി തന്നെയാണ് തനിക്കൊപ്പം ജീവിക്കുന്നത് എന്നും ബഷീർ പരുപാടിയിൽ പറഞ്ഞിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതോടെ ബഷീറിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഇരട്ടിയായി എന്ന് തന്നെ പറയാം. എല്ലാവര്ക്കും അറിയേണ്ടത് ബഷീറിന്റെ രണ്ടു ഭാര്യ മാരുടെയും വിശേഷങ്ങൾ ആണ്. അതോടെ ബഷീറിന്റെ ഭാര്യമാരും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങി. ഇവരുടെ യൂട്യൂബ് ചാനലിൽ കൂടി കുടുംബത്തിലെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ തുടങ്ങി.

കഴിഞ്ഞ ദിവസം ആണ് ബഷീർ ബാഷിയും ആദ്യ ഭാര്യ സുഹാനയും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്. ഇരുവരുടെയും വിവാഹ വാർഷിക ആഘോഷങ്ങൾക് മുൻകൈ എടുത്തത് മഷൂറ തന്നെ ആയിരുന്നു. ഇവരുടെ വിവാഹ വാർഷിക ആഘോഷങ്ങളുടെ വീഡിയോ മഷൂറാ ആണ് തന്റെ യൂട്യൂബ് ചാനലിൽ കൂടി പുറത്ത് വിട്ടത്. 2009 ൽ ആയിരുന്നു ബഷീറും സുഹാനയും തമ്മിൽ വിവാഹിതർ ആകുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും. വ്യത്യസ്ത മതവിഭാഗക്കാർ ആയത് കൊണ്ട് തന്നെ ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. ബഷീറിനെ വിവാഹം കഴിച്ചതോടെ സുഹാന ബഷീറിന്റെ മതം സ്വീകരിക്കുകയായിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും സന്തോഷകരമായ ദാമ്പത്യ ജീവിതം ആണ് ഇരുവരും നയിക്കുന്നത്. ഇവർക്ക് രണ്ടു കുട്ടികൾ കൂടി ഉണ്ട്.

വിവാഹ വാർഷിക ദിനത്തിൽ ബഷീറും സുഹാനയും പരസ്പ്പരം ആശംസകൾ നേരാനും മറന്നിട്ടില്ല. വിവാഹം കഴിഞ്ഞതോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നാണ് സുഹാന പറയുന്നത്. പ്രണയിച്ച് നടക്കുന്ന സമയത്തെ പോലെ അല്ല വിവാഹം കഴിഞ്ഞുള്ള ജീവിതം എന്നും പരസ്പ്പരം ഉള്ള പിന്തുണ ഉണ്ടായാലേ ദാമ്പത്യ ജീവിതം സന്തോഷകരമായി നിലനിൽക്കു എന്നും ഇനിയും തന്റെ ഭർത്താവായ ബഷീറിന് വേണ്ട പിന്തുണ നൽകി താൻ കൂടെ തന്നെ ഉണ്ടാകുമെന്നും സുഹാന പറഞ്ഞു.