സുബിയുടെ കരണത്ത് അടിച്ച് ദിയ സന, കാരണം എന്താണെന്ന് ആരാധകരും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുബി സുരേഷ്.  നിരവധി നല്ല വേഷങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടിപ്പട്ടാളം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. പരുപാടിയിൽ കൂടി വളരെ പെട്ടന്നാണ് സുബി ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. സുബി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പൻമാരുടെ എണ്ണവും തീരെ കുറവല്ല. എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് ഒക്കെ കിടിലൻ മറുപടി കൊടുക്കാൻ സുബി ശ്രദ്ധിക്കാറുമുണ്ട്.പലപ്പോഴും ഇത്തരത്തിൽ വരുന്ന മോശം കമെന്റും അതിനു താരം നൽകുന്ന മറുപടിയും എല്ലാം തന്നെ  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ സുബി തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ദിയ സനയുമായുള്ള അഭിമുഖത്തിനിടയിൽ സുബിയോട് ദിയ ദേക്ഷ്യപ്പെടുകയും ഫെമിനിസ്റ്റുകളെ അനുകരിച്ച് കൊണ്ടുള്ള സുബിയുടെ വേഷവിധാനത്തെ ദിയ ചോദ്യം ചെയ്യുകയും ചെയ്യുന്നു. തുടർന്നുള്ള സംസാരത്തിനിടയിൽ ദിയ സുബിയുടെ കരണത്ത് അടിക്കുന്നതും വിഡിയോയിൽ കാണാം. വീഡിയോ കണ്ടതോടെ അതിശയത്തിൽ ആണ് ആരാധകരും. ദിയ പരസ്യമായി സുബിയുടെ മുഖത്തടിച്ചതാണോ അതോ ഇത് വല്ല പ്രാങ്ക് ആണോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കിട്ടേണ്ടത് കിട്ടി. എന്നെ തല്ലണ്ടമ്മായി ഞാൻ നന്നാവൂല എന്ന തലക്കെട്ടോടെയാണ് സുബി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. രണ്ട് പേരും നല്ലത് പോല അഭിനയം കാഴ്‌ച വെച്ചിട്ടുണ്ട്, അയ്യൊ അഭിനയമാണെന്ന് പറയത്തെ ഇല്ല കെട്ടോ, പ്രാങ്ക് ആണല്ലേ. അടി ശരിക്കും കിട്ടി യല്ലേ.. സന്തോഷമായി, കൊറേ പെണ്ണുങ്ങൾ ഇറങ്ങിട്ടുണ്ട് എൻ്റെ കൃഷ്ണൻനായരേ കാടപ്പാട്: ബാലമണി (നവ്യ ), തല്ല് കൊണ്ടിട്ടായാലും പരിപാടി വിജയിപ്പിക്കണം അല്ലേ, ഇമ്മാതിരി കുത്റകളുടെ അടുത്തേക് എന്തിനാപോകുനെ സുബി ചേച്ചി തുടങ്ങി നിരവധി കമെന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Leave a Comment