പേജിന് റീച്ച് കൂട്ടാൻ പയ്യൻ കാണിച്ച ബുദ്ധിയാണ് എന്ന് ആർക്കും സംശയം ഇല്ലല്ലോ

കഴിഞ്ഞ ദിവസം ആണ് ഗായകൻ യേശുദാസ് തന്റെ സംഗീത ജീവിതത്തിന്റെ 60 വർഷങ്ങൾ പൂർത്തിയാക്കിയത്. സിനിമ മേഖലയിൽ ഉള്ളവരും ആരാധകരുമായി നിരവധി പേരാണ് താരത്തിന് ആശംസകൾ നേര്ന്നുകൊണ്ട് എത്തിയത്. യേശുദാസ് തന്റെ സംഗീത ജീവിതത്തിന്റെ നീണ്ട 60 വർഷങ്ങൾ പൂർത്തിയാക്കിയ കഴിഞ്ഞ ദിവസം താരത്തിന് ആശംസകൾ അറിയിച്ചതിന്റെ പേരിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു വ്യക്തിയാണ് സിനിമ-സീരിയൽ താരമായ സുബി സുരേഷ്. യേശുദാസിനു ആശംസകൾ അറിയിച്ച് കൊണ്ട് സുബി പങ്കുവെച്ച ഒരു പോസ്റ്റ് തന്നെയായിരുന്നു അതിന്റെ കാരണവും. അതായത് ദാസേട്ടന് ആശംസകൾ എന്ന് കുറിക്കേണ്ടതിനു പകരം ദാസേട്ടന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് താരം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ സുബിയുടെ തെറ്റ് ചൂണ്ടികാട്ടികൊണ്ട് ആരാധകരും എത്തിയിരുന്നു. സംഭവം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ട്രോളുകൾ രൂപപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ സുബി തന്നെ ഇതിന്റെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് രംഗത്ത് വരുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നമ്മുടെ പേജില്‍ ‘ദാസേട്ടന് പിറന്നാളാശംസകള്‍’ എന്ന പോസ്റ്റ് നമ്മുടെ പേജ് മാനേജ് ചെയ്യുന്ന പുതിയ പയ്യന് പറ്റിയ ഒരു അബദ്ധമാണ്. ‘ദാസേട്ടന് ആശംസകള്‍’ എന്നതിനു പകരം പിറന്നാളാശംസകള്‍ എന്നു തെറ്റി പോസ്റ്റിടുകയാണുണ്ടായത്. തെറ്റ് തെറ്റു തന്നെയാണ്. അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. അതോടൊപ്പം ട്രോളന്മാര്‍ക്ക് നന്ദി എന്നുമാണ് സുബി പിന്നീട് പോസ്റ്റിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് ഇതിനു കമെന്റുകളുമായി എത്തിയത്.

പേജിന് റീച്ച് കൂട്ടാൻ മുൻകൂട്ടി പ്ലാൻ ചെയ്ത പോസ്റ്റ് ആയിരുന്നു, അ ആശംസ അറിയിച്ചത് ഞാനല്ല വേറെ ഏതോ ഒരു പയ്യനാണ്. എന്നെ തംശയം ഒന്നും ഇല്ലല്ലോ അല്ലെ, പേജിന് റീച്ച് കൂട്ടാൻ പയ്യൻ കാണിച്ച ബുദ്ധിയാണ് എന്ന് ആർക്കും സംശയം ഇല്ലല്ലോ, “ട്രോളർമാർ ചെയ്യുന്നത് ആൾക്കാർക്കേ എയറിൽ ആക്കുകയാണ്.. ബൈദബൈ സുബിക്ക് ഇഷ്ടവും എയറിൽ വൈറലാവുകയാണ്”, മ്മ്…. മ്മ്…. പുതിയ പയ്യൻ ഇതൊക്കെ എല്ലാവരും പയറ്റാറുള്ളതാണ്, അക്കൗണ്ട് ആരും ഹാക്ക് ചെയ്തെന്നു പറഞ്ഞില്ലല്ലോ ഭാഗ്യം, എൻ്റെ വല്ലിമ വരെചോദിച്ചു യേശുദാസിൻ 60വയസെആയിട്ടൊളുഎന്ന് തുടങ്ങി സുബിയെ കളിയാക്കിക്കൊണ്ടുള്ള നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.