പോലീസ് ജീപ്പിൽ കയറിയിരുന്നു പോലീസ് പിടിച്ചെന്ന് പോസ്റ്റ് ഇട്ട് കാശ് ഉണ്ടാക്കുന്ന കുറെ ജന്മങ്ങൾ

സുബി സുരേഷിനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. വർഷങ്ങൾ കൊണ്ട് മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലുമായി തിളങ്ങുന്ന താരമാണ് സുബി. കോമഡി പരുപാടികളിൽ ആയാലും സിനിമയിൽ ആയാലും സ്വാഭാവികമായ അഭിനയത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.  നിരവധി നല്ല വേഷങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടിപ്പട്ടാളം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. പരുപാടിയിൽ കൂടി വളരെ പെട്ടന്നാണ് സുബി ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. സുബി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പൻമാരുടെ എണ്ണവും തീരെ കുറവല്ല. എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് ഒക്കെ കിടിലൻ മറുപടി കൊടുക്കാൻ സുബി ശ്രദ്ധിക്കാറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധക ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ സുബി പങ്കുവെച്ച ഒരു ചിത്രവും ആ ചിത്രത്തിന് ലഭിച്ച കമെന്റുകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പോലീസ് ജീപ്പിൽ ഇരുന്നുകൊണ്ട് പോലീസ് പിടിച്ചു ഗായ്‌സ് എന്ന തലകെട്ടോടുകൂടിയാണ് സുബി ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സുബിയെ വിമർശിച്ച് കൊണ്ടും കളിയാക്കിക്കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. പോലീസ് ജീപ്പിൽ കയറിയിരുന്നു പോലീസ് പിടിച്ചെന്ന് പോസ്റ്റ് ഇട്ട് കാശ് ഉണ്ടാക്കുന്ന കുറെ ജന്മങ്ങൾ, എങ്ങനേയും കാശ് ഉണ്ടാക്കുക അതാണ് കുറെ ഗായ്സിന്റ പണി, ഇതിന്റെയൊക്കെ പിന്നിൽ വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ട് ഇതെല്ലാം നേരെ ചൊവ്വേ അന്വേഷിച്ചാൽ നമ്മൾ പോലും അറിയാത്ത കുറെ കാര്യങ്ങൾ കാണും എന്നാണ് ഒരാൾ നൽകിയ കമെന്റ്.

അയ്യോ സുബിക്കൊച്ചേ അഡ്രെസ്സ് പറയുമ്പോൾ സീത വൈഫ് ഓഫ് രാമൻ അയോധ്യ ഭവൻ എന്നു പറഞ്ഞേക്ക്, താമസിച്ചു പോയി……..! ഇനിയെങ്കിലും നന്നായി ജീവിക്ക്, ഇതുപോലുള്ള ചീഞ്ഞ കോമഡി സ്കിറ്റ് ചെയ്താൽ പോലിസല്ല, പട്ടാളം കണ്ടാലും പിടിച്ചു കൊണ്ടു പോകും.ജനദ്രോഹത്തിന്, ഇനിയെങ്കിലും നല്ല ബുദ്ധി തോന്നിയാൽ മതിയായിരുന്നു, പേടിക്കണ്ട അവർക്ക് നിങ്ങളെ വേണ്ടത്ര മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു രണ്ടു കൗണ്ടർ അടിച്ചാൽ മതി കേൾക്കുന്നവർക്ക് സങ്കടം തോന്നി നിങ്ങളെ വിട്ടോളും, തുടങ്ങി രസകരമായ നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് താഴെ എത്തുന്നത്.