സുബി സുരേഷിന് വിവാഹം, വരന്റെ തോളിൽ കൈവെച്ച് നാണത്തോടെ താരം

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സുബി സുരേഷ്, രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006-ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത കലാകാരിയാണ് സുബി സുരേഷ്. മിനിസ്‌ക്രീന്‍ ഷോകളിലും, സ്റ്റേജ് ഷോകളിലും ,സിനിമകളിലും ഹാസ്യകഥാപാത്രങ്ങളാണ് ഏറെയും സുബി ചെയ്തിട്ടുള്ളത്. ഇപ്പോള്‍ അവതാരകയും നടിയുമായി തിളങ്ങുന്ന താരം കോമഡി റോളുകളാണ് സിനിമ കൂടുതലായി ചെയ്തിട്ടുള്ളത്. മലയാള സിനിമയ്ക്ക് നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന്‍ കലാഭവനിലൂടെ തന്നെയാണ് സുബിയും എത്തിയത്. എന്നാല്‍ 38 വയസ്സായിട്ടും ഇതുവരെയും താരം വിവാഹം കഴിച്ചിട്ടില്ല.

എന്നാൽ ഇപ്പോൾ സുബി പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, വധുവായി ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ ആണ് സുബി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്, നാണം കുണുങ്ങി നില്‍ക്കുകയാണ് ചിത്രങ്ങളില്‍ സുബി. ആ ദിവസത്തിനായി കാത്തു നില്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സുബി കുറിച്ചിരിക്കുന്നത്. അത് മാത്രമല്ല ഒരു പുരുഷന്റെ തോളിൽ കൈവെച്ച് നിൽക്കുന്ന ചിത്രങ്ങൾ ആണ് സുബി പങ്കുവെച്ചിരിക്കുന്നത്, ഈ ചിത്രങ്ങൾ പങ്കുവെച്ചതോടെ സുബി വിവാഹിതയായോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. നിരവധി പേരാണ് സുബിക്ക് ആശംസകൾ നേർന്ന് എത്തുന്നതും.

കഴിഞ്ഞ ദിവസം സുബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ഏറെ വൈറൽ ആയിരുന്നു, ആശുപത്രി കിടക്കയിൽ നിന്നുമുള്ള തന്റെ വീഡിയോ ആണ് സുബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്, സമയത്തിന് ആഹാരമോ വെള്ളമോ കഴിക്കാതെ തന്റെ ശരീരം രോഗാവസ്ഥയിൽ ആയതിനെകുറിച്ചാണ് സുബി തന്റെ വീഡിയോയിൽ പറഞ്ഞത്.