എന്റെ ആ ദുശീലങ്ങൾ കാരണമാണ് ഞാൻ ഈ അവസ്ഥയിൽ ആയത്

സിനിമകളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ കോമഡി താരവും നടിയുമൊക്കെയാണ് സുബി സുരേഷ് . കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലും സുബി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാന്‍ സുബിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മലയാള ടെലിവിഷന്‍ രംഗത്ത് ക്രോണിക് ബാച്ചിലറായി നിൽക്കുന്ന നടിമാരിൽ ഒരാളാണ് സുബി സുരേഷ്. പലപ്പോഴും സുബിയുടെ കല്യാണവിശേഷം സംബന്ധിച്ച് ചോദ്യങ്ങളുയർന്നിട്ടുണ്ട്. കൃത്യമായ മറുപടി നൽകാതെ വലിയാറാണ് സുബിയുടെ പതിവ്. അതുകൊണ്ടുതന്നെ ഗോസിപ്പുകൾക്ക് കുറവുണ്ടാകാറില്ലതാനും. പക്ഷെ ഇതൊന്നും താരത്തെ ബാധിക്കുന്ന വിഷയമേയല്ല. കല്യാണക്കാര്യമായാലും, മറ്റെന്ത് കാര്യമായാലും തന്നെ ട്രോളാൻ മറ്റാരും വേണ്ടെന്ന ലൈനിലാണ് സുബിയുടെ നിൽപ്.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് ഏറെ ശ്രദ്ദ് നേടുന്നത്, കിടന്നു കൊണ്ടുള്ള ഒരു ലൈവ് വീഡിയോ ആണ് സുബി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്, എന്റെ കയ്യിൽ ഇരുപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ഹോസ്പിറ്റലിൽ ഒന്ന് കിടക്കേണ്ടി വന്നു എന്നാണ് താരം പറയുന്നത്. ഒരു ദിവസം ഷൂട്ടിന് പോകേണ്ട എനിക്ക് തലേന്ന് വയ്യാതായി ഒന്നും കഴിക്കാൻ വയ്യാത്ത അവസ്ഥ ഭയങ്കര ശര്ദില് അങ്ങനെ ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് സിങ്കിന്റെ കുറവ് ആണെന്ന് പറഞ്ഞത്, ഗുളികയും കഴിക്കാൻ തന്നു, സമയത്തിന് ആഹാരം കഴിക്കുകയോ ഗുളിക കഴിക്കുകയോ ചെയ്യാത്ത ആളാണ് ഞാൻ.

ഭക്ഷണം സമയത്ത് കഴിക്കാൻ എന്നെ എല്ലാവരും നിർബന്ധിക്കും എന്നാൽ ഞാൻ കഴിക്കില്ല ആ ശീലമാണ് എന്നെ വീഴ്ത്തി കളഞ്ഞത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മഗ്നീഷ്യം ശരീരത്തില്‍ കയറ്റുന്നത് ഒന്നും വലിയ പ്രശ്‌നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോള്‍ ഭയങ്കര വേദനയണ് എന്നാണ് സുബി പറയുന്നത്. എന്റെ പാൻക്രിയാസിൽ ഒരു കല്ലുണ്ട് മരുന്ന് സ്ഥിരമായി കഴിച്ചാൽ അത് മാറും. അല്ലെങ്കിൽ കീഹോൾ ചെയ്യേണ്ടി വരും. ആഹാരം കഴിക്കാതെ പച്ചവെള്ളം മാത്രം കുടിച്ച് കഴിഞ്ഞ ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, ഇനി ആ ശീലങ്ങൾ ഒക്കെ മാറ്റി എടുക്കണം എന്നാണ് സുബി പറയുന്നത്.