ട്രഡീഷണൽ വേഷത്തിൽ പുതിയ ചിത്രങ്ങളുമായി സുബി സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുബി സുരേഷ്.  നിരവധി നല്ല വേഷങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടിപ്പട്ടാളം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. പരുപാടിയിൽ കൂടി വളരെ പെട്ടന്നാണ് സുബി ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. സുബി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പൻമാരുടെ എണ്ണവും തീരെ കുറവല്ല. എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് ഒക്കെ കിടിലൻ മറുപടി കൊടുക്കാൻ സുബി ശ്രദ്ധിക്കാറുമുണ്ട്.

പലപ്പോഴും ഇത്തരത്തിൽ വരുന്ന മോശം കമെന്റും അതിനു താരം നൽകുന്ന മറുപടിയും എല്ലാം തന്നെ  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. സുബി തക്ക മറുപടി തന്നെ കൊടുക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഇപ്പോൾ ഇത്തരത്തിൽ കമെന്റ് ചെയ്യുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഇപ്പോഴിതാ സുബി പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്നത്. നാടൻ വേഷത്തിൽ സെറ്റും മുണ്ടും അണിഞ്ഞു അതീവ സുന്ദരിയായി ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  എങ്ങനെയുണ്ട്? സുന്ദരി ആയിട്ടുണ്ടോ? എന്ന തലക്കെട്ടോടെയാണ് സുബി തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി  പേരാണ് താരത്തിന്റെ പുതിയ ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്.

സുന്ദരന്‍ ഹീറോ,സുന്ദരി ഹീറോയിന്‍.ഇതല്ലെ കണക്കു കൂട്ടല്‍ കണ്ടതും,പഠിച്ചതും.സത്യം അതല്ല.കഥയും കഥാപാത്രവും ഏതോ അതാണ് കഥാനായകനും,നായികയും. കാഞ്ഞിരകായ പഴുത്തു മഞ്ഞ നിറത്തില്‍ കാണാം ആപ്പിള്‍ നാണിക്കും ആ കാഞ്ഞിരപഴം തിന്നാന്‍ പറ്റുമോ .സുന്ദരീ വദനം ശരി മനസ് കാഞ്ഞിരപഴമാണെങ്കിലോ.പിന്നെ സങ്കടപ്പെടരുത് സുഭി നല്ല അഭിനയേത്രിയാണ്.അതില്‍ ഞാന്‍ ആരാധകനുമാണ്, നന്നായി ചേരുന്നുണ്ട്, അതെന്നാ ചോദ്യമാ….. കുറേയധികം പീലികൾ പൊഴിഞ്ഞു പോയ…… മയിലിനെ പോലെ ചുന്ദരി, പിന്നെ പറയാൻ ഉണ്ടോ അല്ലങ്കിലും സുന്ദരി തന്നെ ട്ടോ തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.