സുബിക്ക് ഇത് എന്ത് പറ്റി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ആണ് സുബി സുരേഷ്. സുബി സുരേഷിന്റെ പരിചയമില്ലാത്ത മലയാളികൾ കുറവാണ്.  നിരവധി നല്ല വേഷങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടിപ്പട്ടാളം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. പരുപാടിയിൽ കൂടി വളരെ പെട്ടന്നാണ് സുബി ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. സുബി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പൻമാരുടെ എണ്ണവും തീരെ കുറവല്ല. എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് ഒക്കെ കിടിലൻ മറുപടി കൊടുക്കാൻ സുബി ശ്രദ്ധിക്കാറുമുണ്ട്.

ഇപ്പോഴിതാ സുബി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആണ് ശ്രദ്ധ നേടുന്നത്. നാടോടി വേഷത്തിൽ മേക്കപ്പ് ചെയ്തു നിൽക്കുന്ന തന്റെ ചിത്രം ആണ് സുബി പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് കമെന്റുകളുമായ് എത്തിയിരിക്കുന്നത്. സുബി ചേച്ചി ഒരു സംഭവം തന്നേയാ കേട്ടോ എന്റെ മക്കൾ ഭയങ്കര ഫാനാ ചേച്ചി കോമഡി തില്ലാന മറക്കാതെ കാണും, വളരെ നന്നായിട്ടുണ്ട്…. നമ്മൾ സിനിമയിലെ പരിമളം ഓർമ വന്നു, ഇതെല്ലാം എങ്ങിനെ സാധിക്കുന്നു ചേച്ചി, പറക്കുംതളികയിലെ നിത്യാദാസ് പതക്കാ, സിനിമയിൽ ചെറിയ വേഷങ്ങളാണെങ്കിലും ചെയ്യൂ നല്ല ഹ്യൂമർ സെൻസ് ഉള്ള ആളല്ലേ, മേക്കപ്പ്മാന് റെസ്റ്റ് കിട്ടിയാദിവസം, മെയ്ക്കപ്പ് ഇല്ലാതെ കാണാനാണ് നല്ലത്.

ചിലപ്പോൾ ഓവർ മേക്കപ്പ് അല്ലെങ്കിൽ ഇങ്ങനെ മേക്കപ് ഒന്നുമില്ലാതെ, കൂടുതൽ മേക്കപ്പില്ലാത്തത് നന്നായി, മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം, അവസരം കിട്ടാതെ പോയ നടിയാണ് പ്രതിഭയാണ് സുബി, പുരുഷ കലാകാരൻമാരെ പോലെ ഹാസ്യം അനായാസമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഉള്ള അഭിനേത്രികൾ ചുരുക്കം ചിലർ മാത്രമേ ഉള്ളൂ, സുബി അത്തരത്തിൽ ടാലൻറ് ഉള്ള ഒരു വ്യക്തിയാണെന്ന് തുടക്ക കാലഘട്ടം മുതലേ ഞാൻ ശ്രദ്ധിച്ചിരുന്നു, സ്വാഭാവികമായി വ്യക്തിത്വത്തിൽ ഹാസ്യം ഉള്ള ചിലർ തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.