നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടി വിവാഹം കഴിക്കേണ്ട കാര്യം ഇല്ല

കോമഡി പരുപാടിയിൽ കൂടി സിനിമയിലേക് എത്തിയ താരമാണ് സുബി സുരേഷ്. സുബി സുരേഷിന്റെ പരിചയമില്ലാത്ത മലയാളികൾ കുറവാണ്.  നിരവധി നല്ല വേഷങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടിപ്പട്ടാളം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. പരുപാടിയിൽ കൂടി വളരെ പെട്ടന്നാണ് സുബി ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. സുബി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പൻമാരുടെ എണ്ണവും തീരെ കുറവല്ല. എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് ഒക്കെ കിടിലൻ മറുപടി കൊടുക്കാൻ സുബി ശ്രദ്ധിക്കാറുമുണ്ട്.

ഇപ്പോൾ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുബി സുരേഷ്. സുബി സുരേഷിന്റെ വാക്കുകൾ ഇങ്ങനെ, പ്രണയിച്ച് വിവാഹം കഴിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും എന്നാൽ ഇത് വരെ അതിനു പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നുമാണ് സുബി പറഞ്ഞത്. കോമഡി ചെയ്തു പ്രണയിക്കാനുള്ള ക്ലെച്ച് പോയി എന്ന് തോന്നുന്നു എന്നുമാണ് സുബി പറഞ്ഞത്. സ്വന്തം കാലിൽ നിൽക്കുന്ന നട്ടെല്ലുള്ള ഒരാൾ ആയിരിക്കണം ഭർത്താവായി വരേണ്ടത് എന്ന് ആഗ്രഹം ഉണ്ട്. അദ്ദേഹം അധ്വാനിച്ച് എന്നെ നോക്കണം എന്നും ഭാര്യയുടെ ചിലവിൽ താമസിക്കുന്ന ഒരാൾ ആയിരിക്കരുത് എന്നുണ്ടെന്നും താരം പറഞ്ഞു. എന്റെ മാതാപിതാക്കളെ ഞാൻ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കുന്ന ഒരാൾ ആയിരിക്കണം എന്നും എന്നെ അവരിൽ നിന്നും പറിച്ചെടുക്കുന്നത് പോലെ ആകരുത് വിവാഹം എന്നും ഉണ്ടെന്നും സുബി പറഞ്ഞു.

എന്റെ വിവാഹം കഴിഞ്ഞു എന്നും എനിക്ക് കുട്ടികൾ വരെ ആയി എന്നും തുടങ്ങി നിരവധി വാർത്തകൾ വന്നിരുന്നു. ഇതൊക്കെ ചിരിച്ച് തള്ളുകയാണ് ചെയ്തത്. സത്യത്തിൽ വിവാഹത്തെ കുറിച്ച് ചില സങ്കൽപ്പങ്ങൾ ഒക്കെ ഉണ്ടെന്നുള്ളത് ശരിയാണ്. എന്ന് കരുതി പ്രചരിക്കുന്ന ഇത്തരം വാർത്തകളിൽ യാതൊരു സത്യവും ഇല്ല. എല്ലാം റെഡി ആണെന്നും കല്യാണം കഴിക്കാൻ സമ്മതം ആണെന്ന് സുബി ഒരു വാക്ക് പറഞ്ഞാൽ നാളെ തന്നെ കല്യാണം കഴിപ്പിക്കാൻ ഞങ്ങൾ തയാർ ആണെന്നുമാണ് സുബിയുടെ സഹോദരൻ പറഞ്ഞത്. വിവാഹം വേണ്ടെന്നു വെച്ചിട്ടില്ല എന്നും മനസ്സിന് യോജിച്ച ഒരാളെ കണ്ടെത്തിയാൽ വിവാഹം തീർച്ചയായും കഴിക്കും എന്നുമാണ് സുബി പറഞ്ഞത്.

Leave a Comment