നാഗകന്യക ചിത്രവുമായി സുബി, മോശം കമെന്റുമായി ഞരമ്പ് രോഗിയും

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഹാസ്യ താരം ആണ് സുബി സുരേഷ്. സുബി സുരേഷിന്റെ പരിചയമില്ലാത്ത മലയാളികൾ കുറവാണ്.  നിരവധി നല്ല വേഷങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടിപ്പട്ടാളം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. പരുപാടിയിൽ കൂടി വളരെ പെട്ടന്നാണ് സുബി ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. സുബി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പൻമാരുടെ എണ്ണവും തീരെ കുറവല്ല. എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് ഒക്കെ കിടിലൻ മറുപടി കൊടുക്കാൻ സുബി ശ്രദ്ധിക്കാറുമുണ്ട്.

ഇപ്പോൾ അത്തരത്തിൽ സുബി പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന മോശം കമെന്റും അതിനു സുബി നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. നാഗകന്യക എന്ന തലക്കെട്ടോടെയാണ് സുബി തന്റെ നാഗ  വേഷത്തിൽ ഉള്ള ചിത്രം പങ്കുവെച്ചത്. ഇതിനു ഒരു ഞരമ്പൻ നൽകിയ കമെന്റ് ഇങ്ങനെ ആയിരുന്നു, ‘നാഗം ഒക്കെ, പക്ഷേ കന്യക… ?അത് സംശയമാണ്’ എന്നാണ് കമെന്റ്. ഇതിനു മറുപടിയുമായി നിരവധി ആരാധകരും എത്തിയിരുന്നു. എന്നാൽ തക്ക മറുപടിയുമായി സുബിയും എത്തിയിരിക്കുകയാണ്. ‘സംശയം നിന്‍റെ വീട്ടിലെ പെണ്ണുങ്ങളുടെ അടുത്ത് മതി’ എന്നാണ് സുബി നൽകിയ മറുപടി. നിരവധി പേരാണ് സുബിയുടെ കമെന്റിനു പിന്തുണയുമായി എത്തിയത്. ഇത്തരത്തിൽ മോശം കമെന്റുകൾ ഇടുന്നവർക്ക് നല്ല മറുപടി തന്നെ കൊടുക്കാൻ സുബി എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

ഇത് കൂടാതെ സുബിയുടെ ചിത്രത്തിനെ കളിയാക്കിക്കൊണ്ട് നിരവധി കമെന്റുകൾ ആണ് എത്തിയിരിക്കുന്നത്. പെങ്ങൾ…!! ലെ-ചിട്ടി റോബോട്ട്, ഈ സാധനം കടിക്കുമോ, പഴയ പാത്രങ്ങൾ വിൽക്കാനുണ്ടോ, അമ്മാ പശ്ശിക്ക്…. അമ്മാ, വാവ സുരേഷ് കാണേണ്ട, പിടിച്ചോണ്ട് കാട്ടിൽ കൊണ്ടുപോയി വിടും, ഏതൊ കൊട്ടാരത്തിലെ ഭടനെ പോലെ തന്നെ.ഒരു കുന്തത്തിൻ്റെ കുറവുണ്ട്, അപ്പൊ ഇതാണോ നാഗ കന്യക. ഇതു വെറും പാമ്പാണ് സുഭിയെ ആരോ പറഞ്ഞു പറ്റിച്ചു, പറഞ്ഞത് നന്നായി അല്ലങ്കിൽ ആലോചിട്ട് തല പുണ്ണായേനെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.