അതിന് ശേഷം പ്രിയദർശനും ലോഹിതദാസും ഒരു സിനിമയ്ക്ക് വേണ്ടിയും ഒന്നിച്ചിട്ടില്ല


പ്രിയദർശൻ ലോഹിതദാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് സുഭദ്രം. മോഹൻലാലിനെ നായകനാക്കി ചിത്രം എടുക്കാൻ തീരുമാനിച്ചു എങ്കിലും ആ പ്രോജക്റ്റ് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ലോഹിതദാസ് തിരക്കഥ എഴുതി പ്രിയദർശൻ ചിത്രം സംവിധാനം ചെയ്യാൻ ആയിരുന്നു ചിത്രം ഒരുങ്ങിയത്. എന്നാൽ ഈ സിനിമ നടക്കാതെ വരുകയായിരുന്നു.

സുഭദ്രം എന്ന് പേര് ഇട്ടിരുന്ന ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ശ്രീരാജ് രാധാകൃഷ്ണൻ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നടക്കാത്ത പോയ ഒരു മോഹൻലാൽ പ്രൊജക്റ്റ്‌. ഒരു പക്ഷെ ഈ പ്രൊജക്റ്റ്‌ നടന്നിരുന്നു എങ്കിൽ പ്രിയദർശൻ എന്ന സംവിധായകന്റെ യാത്ര മറ്റൊരു റൂട്ടിൽ മാറിയേനെ.

പ്രിയദർശൻ -ശ്രീനിവാസൻ ടീം പോലെ പ്രിയദർശൻ -ലോഹിതദാസ് ടീം മലയാളത്തിൽ പിന്നീട് കാണാം ആയിരുന്നു. ഈ പടം ഡ്രോപ്പ് ആയതിനു ശേഷം പ്രിയൻ ലോഹിക്ക് ഒപ്പം ഒരു ഫിലിം പിന്നീട് ചെയ്തട്ടില്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ഇതേ പേരിൽ പിന്നീട് ശ്രീലാൽ ദേവരാജ് ഒരു സിനിമയെടുത്തു, ഇതാണ് പിന്നെ സുരേഷ് ഗോപി യുടെ സാദരം ആയതു എന്നാണ് അറിവ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.