ശ്രീവിദ്യയും കമൽ ഹാസനും ആ ആശുപത്രി മുറിയിൽ വെച്ച് എന്താണ് സംസാരിച്ചത് എന്ന് പുറംലോകം അറിഞ്ഞിട്ടില്ല


പ്രേക്ഷകർക്കു ഏറെ സുപരിചിതയായ താരമായിരുന്നു ശ്രീവിദ്യ. നിരവധി നല്ല കഥപാത്രങ്ങൾ ആണ് ശ്രീവിദ്യ പ്രേഷകർക്ക് ആയിട്ട് സമ്മാനിച്ചത്. വർഷങ്ങളോളം സിനിമയിൽ നിറഞ്ഞു നിന്ന താരത്തിന്റെ അന്ത്യം ആരെയും വേദനിപ്പിക്കും വിധമുള്ളത് ആയിരുന്നു. അർബുദം രോഗം ആണ് ശ്രീവിദ്യയുടെ ജീവിതം കവർന്നെടുത്തത്. രോഗ ബാധിതയായി അവസാന നാളുകളിൽ ആശുപത്രിയിൽ കിടക്കുമ്പോൾ കമൽ ഹാസൻ ശ്രീവിദ്യയെ കാണാൻ വന്നത് വാർത്ത ആയിരുന്നു. ഇരുവരും ഒരു കാലത്ത് കാമുകി കാമുകന്മാർ ആയിരുന്നു.

ഇപ്പോഴിതാ ഇവരെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, രോഗം മൂർശ്ചിച് ശ്രീവിദ്യ തിരുവനന്തപുരത്ത് ആശുപത്രിയിൽ കഴിയുമ്പോൾ കമൽ ഹാസൻ അവരെ കാണാൻ വന്നു. കാഴ്ചക്കാരെ അനുവദിക്കാത്ത അവിടെ ഡോക്ടർമാർ പോലും പുറത്തിറങ്ങി ഇരുവർക്കും സംസാരിക്കാൻ അവസരം ഒരുക്കി കൊടുത്തു.

അവർ അന്ന് എന്തൊക്കെ ആണ് സംസാരിച്ചത് എന്ന് ഇത് വരെ പുറം ലോകം അറിഞ്ഞിട്ടില്ല. എന്നാൽ കമൽ വന്നു പോയതിന് ശേഷം ശ്രീവിദ്യ തന്റെ മെഡിക്കൽ സ്റ്റാഫിനോട് തനിക്ക് ഇനിയും ജീവിക്കണമെന്നും ജീവിച്ച് മതിയായില്ല എന്ന് പറഞ്ഞു എന്നുമൊക്കെ ആ സമയത്ത് പുറത്ത് വന്നിരുന്നു. കമൽ വന്നു പോയി കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ശ്രീവിദ്യ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

പിന്നീട് അറിഞ്ഞത് ശ്രീവിദ്യയുടെ മരണശേഷം അവരുടെ പൂജപ്പുരയിൽ ഉള്ള വീട് വൃത്തിയാക്കാൻ ഒരാളെ ഏൽപ്പിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞതിന് ശേഷം അവർ വരാതെ ആയി. തിരക്കിയപ്പോൾ പറഞ്ഞത് ഒരു മുറി വൃത്തിയാക്കികൊണ്ടിരിക്കുമ്പോൾ അടുത്ത മുറിയിൽ ആരോ നടക്കുന്നതായി തോന്നുന്നു എന്ന്. അത് കഴിഞ്ഞു ആ മുറി വൃത്തിയാക്കുമ്പോൾ മറ്റേ മുറിയിൽ ആരോ നിൽക്കുന്നതായി രൂപം കാണുന്നു എന്നും. അങ്ങനെ അയാൾ വീട് വൃത്തിയാക്കാൻ വരുന്നത് നിറുത്തി എന്നും.

മാത്രവുമല്ല, ആശുപത്രിയിൽ വിദ്യാമ്മയെ അവസാനമായി കണ്ട ശ്രീവിദ്യയുടെ ജ്യോതിഷി സ്ത്രീ പറഞ്ഞത് ശ്രീവിദ്യക്ക് പൂജപ്പുരയിൽ ഉള്ള ആ വീട്ടിൽ നിന്ന് പോവാൻ പറ്റില്ലെന്നാണ്. കാരണം ശ്രീവിദ്യ ഇവിടം വിട്ട് പോവണമെങ്കിൽ അവർ ആത്മാർത്ഥമായി സ്നേഹിച്ച കമൽഹാസൻ ഈ ലോകം വിട്ട് പോവണമെന്നാണ്. അവരുടെ ആത്മാവ് ഇന്നും കമൽ ഹാസനെ തേടുകയാണെന്നും ആണ് ശാന്തിവിള ദിനേശ് പറഞ്ഞത്.