ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അദ്ദേഹം എന്നെ സങ്കടപെടുത്തിയിരുന്നു

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടിയാണ് ശ്രീവിദ്യ, ശ്രീത്വം തുളുമ്പുന്ന ആ മുഖത്തിന് സമാനമായൊരു മുഖം വെള്ളിത്തിരയിൽ പിന്നീടുണ്ടായില്ല. അല്ലെങ്കിലും സിനിമ അങ്ങിനെയാണ്, ചിലർ വന്ന് അരങ്ങ് തകർത്ത് ആടിപ്പാടി ഒരു ദിനം മറഞ്ഞു പോകും. അയാൾ നികത്തുന്ന വിടവ് ഒരു പക്ഷേ മറ്റു മുഖങ്ങൾക്ക് നികത്താനാവില്ല. അത്പോലെയാണ് മലയാളത്തിന് നഷ്ടപ്പെട്ട ശ്രീവിദ്യ. ശേഷം നിരവധി മുഖങ്ങൾ അരങ്ങിൽ ആടിപ്പാടിയെങ്കിലും ശ്രീവിദ്യക്ക് പകരമായില്ല. മെലോഡ്രാമകളിൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്‍റെ പേര് എഴുതിച്ചേർത്തത് റൌഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു അവർ. പിതാവിന് അസുഖം ബാധിച്ച് കുടുംബം സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് വളരെ ചെറുപ്പത്തില്‍ തന്നെ ബാലതാരമായി സിനിമാ ലോകത്ത് എത്തപ്പെട്ടതാണ് ശ്രീവിദ്യ. തിരുവരുചെല്‍വര്‍ എന്ന ചിത്രത്തില്‍ ശിവാജി ഗണേശനൊപ്പവും മലയാള ചിത്രം കുമാര സംഭവത്തില്‍ ഒരു ഡാന്‍സ് സീനിലും ശ്രീവിദ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

1976ല്‍ തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കവേയാണ് ജോര്‍ജ് തോമസിനെ താരം വിവാഹം കഴിച്ചത്. വീട്ടുകാരെ എതിര്‍ത്തുള്ള വിവാഹമായിരുന്നു ഇത്. എന്നാല്‍ കുടുംബ ജീവിതം അവര്‍ വിചാരിച്ചത് പോലെ സുഖകരമായിരുന്നില്ല. കല്യാണം കഴിഞ്ഞ് കുടുംബിനി ആയി കഴിയാന്‍ ആഗ്രഹിച്ച അവരെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുകയായിരുന്നു. ജോര്‍ജിനെ കല്യാണം കഴിച്ചത് ജീവിതത്തിലെ വലിയൊരു തെറ്റാണെന്ന് വൈകിയാണ് ശ്രീവിദ്യ മനസിലാക്കിയത്. തുടര്‍ന്ന് ജോര്‍ജില്‍ നിന്ന് വിവാഹ മോചനം നേടി ശ്രീവിദ്യ വീണ്ടും സിനിമയുടെ ലോകത്തേക്ക് തിരിച്ചെത്തി. സിനിമയില്‍ തിരിച്ചെത്തിയ ശ്രീവിദ്യ പിന്നീട് ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചു. സംവിധായകന്‍ ഭരതനുമായുള്ള ബന്ധമാണ് അവരെ ഗോസിപ്പ് കോളത്തിലാക്കിയത്.

ഇപ്പോൾ തന്റെ വിവാഹ ജീവിതം ത്കരണത്തിനെക്കുറിച്ച്ച് താരം പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്, വീട്ടമ്മയായി കഴിയാൻ ആഗ്രഹിച്ച് തന്നോട് അദ്ദേഹം വീണ്ടും സിനിമയിൽ അഭിനയിക്കാൻ പറഞ്ഞു. തുടക്കത്തില്‍ തന്നെ അസ്വാരസ്യങ്ങളായിരുന്നു വിവാഹ ജീവിതത്തില്‍. ചെറിയ കാര്യങ്ങളില്‍ പോലും വല്ലാതെ സങ്കടപ്പെടുന്ന താന്‍ വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ കല്ലുപോലെ ഉറച്ചുനിന്നിരുന്നുവെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. ക്ഷമയാണ് ജീവിതത്തിലെ ഏറ്റവും വലിയ ആയുധമെന്നും താരം പറഞ്ഞിരുന്നു.

Leave a Comment