മിമിക്രി, സ്റ്റേജ് ഷോ തുടങ്ങി നിരവധി കലാമേഖലകളിൽ നിന്നും അഭിനയ ജീവിതത്തിലേക്ക് എത്തിയ ഒരുപാട് നടന്മാർ ഇന്ന് നമ്മുടെ മലയാള സിനിമയിൽ ഉണ്ട്, ഇവരുടെ ഒക്കെ കുട്ടിക്കാല ചിത്രങ്ങൾക്ക് മികച്ച പ്രതികാരമാണ് ലഭിക്കാറുള്ളത്, അത്തരത്തിൽ ഉള്ള ഒരു യുവ നടന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, സോഷ്യൽ മീഡിയിൽ വൈറലായ ഈ ചിത്രം ആരുടെ ആണെന്നും ആർക്കും പെട്ടെന്ന് മനസ്സിലായില്ല, അത് കൊണ്ട് തന്നെ ഈ ചിത്രം ആരുടെ ആണെന്ന് അറിഞ്ഞപ്പോൾ ഒരു ഞെട്ടൽ ആണ് ആരാധകരിൽ നിന്നും ഉണ്ടായത്, മറ്റാരും അല്ല മലയാളികളുടെ പ്രിയ നടൻ ശ്രീനാഥ് ഭാസിയുടെ ചിത്രമാണ് ഇത്
മലയാളത്തില്‍ നായകനായും സഹനടനായും നെഗറ്റീവ് റോളുകളിലും എല്ലാം തിളങ്ങിയ താരമാണ് ശ്രീനാഥ് ഭാസി. ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രണയത്തിലൂടെയാണ് നടന് സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, അയാളും ഞാനും തമ്മില്‍, ടാ തടിയാ, ഹണി ബീ പോലുളള സിനിമകള്‍ ശ്രീനാഥ് ഭാസിയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടു.കഴിഞ്ഞ വര്‍ഷം കപ്പേളയ്ക്ക് പുറമെ അഞ്ചാം പാതിര, ട്രാന്‍സ് തുടങ്ങിയ സിനിമകളിലും പ്രധാന വേഷങ്ങളില്‍ ശ്രീനാഥ് എത്തിയിരുന്നു. അഭിനയത്തിന് പുറമെ നല്ലൊരു ഗായകന് കൂടിയാണ് നടന്. സിനിമകളില്‍ ശ്രീനാഥ് ഭാസി പാടിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആര്‍ജെ ആയും വിജെ ആയും പ്രവര്‍ത്തിച്ച ശേഷമാണ് ശ്രീനാഥ് ഭാസി സിനിമയില്‍ എത്തിയത്. നായക വേഷങ്ങളില്‍ അധികം അഭിനയിച്ചിട്ടില്ലെങ്കിലും നടന് ആരാധകര്‍ ഏറെയാണ്. ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്.
അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഹോമിൽ മികച്ച പ്രകടനമാണ് ശ്രീനാഥ് കാഴ്ച വെച്ചത്, ചിത്രത്തിലെ ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം നടന്റെ കൈയ്യില്‍ ഭദ്രമായിരുന്നു.ഇന്ദ്രന്‍സ്, മഞ്ജു പിളള, നസ്ലെന്, ജോണി ആന്റണി, വിജയ് ബാബു, അനൂപ് മേനോന്, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.